" എംബുരാൻ " ആരംഭിച്ചു.


 

" എംബുരാൻ " ആരംഭിച്ചു. 


പ്രേക്ഷകരെ ഏറെ ഹരം പിടിപ്പിച്ച സ്റ്റീഫൻ നെടുമ്പള്ളി വീണ്ടും കടന്നുവരുന്നു.മുരളി ഗോപിയുടെ തിരക്കഥയിൽ പ്രഥിരാജ് സുകുമാരൻ സംവിധാനം ചെയ്ത് വൻ പ്രദർശന വിജയം നേടിയ ലൂസിഫർ എന്ന ചിത്രത്തിൽ മോഹൻലാൽ നിറഞ്ഞാടിയ കഥാപാത്രമാണിത്.
കഴിഞ്ഞ നാലു വർഷത്തിലധികമായി സ്റ്റീഫൻ നെടുമ്പുള്ളിയെ പ്രേഷകർ പുതുമയോടെ വീണ്ടും കാണുവാൻ കാത്തിരിക്കുകയായിരുന്നു. അതിനു തുടക്കമിട്ടത് ഒക്ടോബർ അഞ്ച് വ്യാഴാഴ്ച്ച ദില്ലി ഹരിയാനാ ബോർഡറിലുള്ളഫരീദാബാദിലായിരുന്നു.രണ്ടാം ഭാഗത്തിന് തുടർച്ച ഇട്ടു കൊണ്ടാണ് ലൂസിഫറിന്റെ പര്യവസാനം.


മുരളി ഗോപി തിരക്കഥ രചിക്കുന്ന എംബുരാൻ പ്രഥ്വിരാജ് സുകുമാരൻ സംവിധാനം ചെയ്യുന്നു.ബ്രഹ്മാണ്ഡ ചിത്രമായ എംബുരാൻ ആശിർവാദ് സിനിമാസും ഇൻഡ്യയിലെ വൻകിട നിർമ്മാണ സ്ഥാപനമായ ലൈക്ക പ്രൊഡക്ഷൻസും ചേർന്നാണ് നിർമ്മിക്കുന്നത്. ആൻ്റണി പെരുമ്പാവൂരും സുഭാഷ്കരനുമാണ് നിർമ്മാതാക്കൾ . വ്യത്യസ്ഥ ലൊക്കേഷനുകളിൽ, നിരവധി ഷെഡ്യൂളുകളിലൂടെ യാണ് ഈ ചിത്രത്തിന്റെ ചിത്രീകരണം പൂർത്തിയാകുന്നത്.


ഇരുപതോളം വിദേശ രാജ്യങ്ങളിൽ ഈ ചിത്രത്തിൻ്റെ ചിത്രീകരണമുണ്ട്. യു. എ. ഈ ,അമേരിക്ക, റഷ്യ എന്നിവിടങ്ങൾ അതിൽ പ്രധാനപ്പെട്ട സ്ഥലങ്ങളാണ്.വിലായത്ത് ബുദ്ധയുടെ ചിത്രീകരണത്തിനിടയിൽ കാലിനു പരിക്കു പറ്റി വിശ്രമത്തിലായിരുന്ന പ്രഥിരാജ് വീണ്ടും തന്റെ കർമ്മ രംഗത്ത് വീണ്ടും സജീവമാകുന്നു.


ഈ കാലയളവിൽ ചിത്രത്തിന്റെ പ്രീപ്രൊഡക്ഷനുകളിൽ സജീവമായി പങ്കെടുക്കുകയായി രുന്നു പ്രഥ്വിരാജ്. ഫരീദാബാദിൽ നിന്നും ഡോക്ക്, കാർഗിൽ: ഡാർജിലിങ്ങ് എന്നിവിടങ്ങളിലേക്കാണ് ചിത്രം ഷിഫ്റ്റ് ചെയ്യപ്പെടുന്നത്.വലിയ മുതൽ മുടക്കിലാണ് ഈ ചിത്രത്തിന്റെ അവതരണം. മലയാളത്തിനു പുറമേ,.'ഹിന്ദി, തമിഴ് , തെലുങ്ക് ഭാIഷകളിലായിട്ടാണ് ഈ ചിത്രമൊരുങ്ങന്നത്.


ലൂസിഫറിലെ  അഭിനേതാക്കളായ പ്രഥ്വിരാജ്, ടൊവിനോ തോമസ്, മഞ്ജു വാര്യർ, ശശി കപൂർ, ഇന്ദ്രജിത്ത്, ബൈജു സന്തോഷ്, സാനിയ ഇയ്യപ്പൻ, തുടങ്ങിയവരും ഈ ചിത്രത്തിൽ ശക്തമായ സാന്നിദ്ധ്യവുമായിട്ടുണ്ട്. നിരവധി വിദേശ താരങ്ങളും, ഇൻഡ്യയിലെ വിവിധ ഭാഷകളിൽ നിന്നുള്ള പ്രമുഖ താരങ്ങളും ഈ ചിത്രത്തിൽ അണിനിരക്കുന്നു.


പൂജക്കായി മോഹൻലാൽ നാലാം തീയതി തന്നെ ദില്ലിയിൽ എത്തിച്ചേർന്നിരുന്നു.ഈ ഷെഡ്യൂളിൽ മോഹൻലാൽ അഭിനയിക്കുന്നില്ല. ദില്ലിയിൽനിന്നുംമടങ്ങികൊച്ചിയിയിലെത്തുന്ന മോഹൻലാൽബാറോസിൻ്റെ സബ്ബിംഗ് പൂർത്തിയാക്കി മൈസൂറിൽ വൃഷഭ എന്ന തെലുങ്കു ചിത്രത്തിൽ ജോയിൻ്റ് ചെയ്യും. ഈ ഷെഡ്യൂളോടെ വൃഷഭപൂർത്തിയാകും. തുടർന്ന് എംബുരാനിൽ അഭിനയിച്ചു തുടങ്ങും.


സംഗീതം - ദീപക് ദേവ് ,സുജിത് വാസുദേവാണ് ഛായാഗ്രാഹകൻ. എഡിറ്റിംഗ് - അഖിലേഷ് മോഹൻ.. കലാസംവിധാനം മോഹൻ ദാസ് , മേക്കപ്പ് - ശ്രീജിത്ത് ഗുരുവായൂർ , കോസ്റ്റ്യും - ഡിസൈൻ -സുജിത് സുധാകരൻ,സംഘട്ടനം - സ്റ്റണ്ട് സെൽവ, ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ - വാവ,ക്രിയേറ്റീവ് ഡയറക്ടർ - നിർമ്മൽ സഹേദവ്, സൗണ്ട്ഡിസൈൻഎം.ആർ.രാജാകൃഷ്ണൻ ,ഫിനാൻസ്കൺട്രോളർ- മനോഹരൻ പയ്യന്നൂർ.എക്സിക്കുട്ടീവ് പ്രൊഡ്യൂസേർസ് -സുരേഷ് ബാലാജി - ജോർജ് പയസ് .ഹെഡ് ഓഫ് ലൈക്ക പ്രൊഡക്ഷൻസ് - .ജി.കെ.എം. തമിൾ കുമരൻ ,പ്രൊജക്റ്റ് -ഡിസൈൻ - പ്രഥ്വിരാജ് പ്രൊഡക്ഷൻസ് ഡിസൈൻ - ആനന്ദ് രാജേന്ദ്രൻ ,പ്രൊഡക്ഷൻ മാനേജർ ശശിധരൻ കണ്ടാണിശ്ശേരി . പ്രൊഡക്ഷൻ എക്സിക്കുട്ടീവ് - സജി സി.ജോസഫ് , പ്രൊഡക്ഷൻ കൺട്രോളർ-സിദ്ദു പനയ്ക്കൽ.വാഴൂർ ജോസ്. ഫോട്ടോ - സിനറ്റ് സേവ്യർ.No comments:

Powered by Blogger.