മനോഹരമായ ഇൻവെസ്റ്റിഗേഷൻ ക്രൈം ത്രില്ലറാണ് " രക്തം " .

Director       :  C.S Amudhan .

Genre           :  Crime Thriller .

Platform      :  Theatre.

Language    :   Tamil .

Time             :   144 minutes 44Sec 

Rating          :   3.75 / 5 .      


Saleem P.Chacko.

CpK Desk .


വിജയ് ആന്റണിയെ നായകനാക്കി സി. എസ് അമുദൻരചനയുംസംവിധാനവും നിർവ്വഹിക്കുന്ന തമിഴ് ക്രൈം ത്രില്ലറാണ് " രക്തം " .ആദ്യമായി തമിഴ്സിനിമയിൽപത്രപ്രവർത്തനത്തിന്റെ  പശ്ചാത്തലത്തിൽ ഒരുക്കിയ ത്രില്ലറാണിത്. 


വിജയ് ആന്റണി ( രഞ്ജിത്കുമാർ ) , മഹിമ നമ്പ്യാർ ( സംഗീത / അന്നപൂർണ്ണി സെബ് സ്റ്റ്യൻ ) , നന്ദിത ശ്വേത ( മധുമിത ) , രമ്യ നമ്പീശൻ ( കീർത്തി ) , നിഴലുകൾ രവി ( പാണ്ഡ്യൻ ) , ഉദയ് മഹേഷ് ( കെ ജയരാജ് ), അരവിന്ദ് സുന്ദർ ( ചെഴിയാൻ ) , ജഗൻ കൃഷ്ണൻ ( അറിവ് ), മിഷ ഗോഷാൽ ( നിഷ ) , ഓ. എ.കെ സുന്ദർ ( അജയ് മേനോൻ ) എന്നിവരോടൊപ്പം ജോൺ മഹേന്ദ്രൻ , ബോയ്സ് രാജൻ എന്നിവരും ഈ ചിത്രത്തിൽ അഭിനയിക്കുന്നു.


ഗോപി അമർനാഥ് ഛായാഗ്രഹണവും, റ്റി.എസ് സുരേഷ് എഡിറ്റിംഗും , കണ്ണൻ നാരായണൻ സംഗീതവും, യുഗഭാരതി അറിവ് എന്നിവർ ഗാന രചനയും നിർവ്വഹിക്കുന്നു. വിജയ് ആന്റണി വിജയ് പ്രകാശ് , അറിവ് എന്നിവരാണ് ഗാനങ്ങൾ ആലപിച്ചിരിക്കുന്നത്. 144 മിനിറ്റാണ് സിനിമയുടെ സമയ ദൈർഘ്യമുള്ള ഈചിത്രം ഇൻഫിനിറ്റി ഫിലിം വെഞ്ചേഴ്സിന്റെ ബാനറിൽ കമാൽ ബോറ , ജി. ധനഞ്ജയൻ , പ്രദീപ് ബി , പങ്കജ് ബോറ എന്നിവർ നിർമ്മാണവും നിർവ്വഹിക്കുന്നു.


ഇന്ത്യയിലെ പത്രപ്രവർത്തനരംഗം അതിരൂക്ഷമായ ഒരു പോരാട്ടത്തെ നേരിടുന്ന ഈ കാലയളവിൽ സത്യത്തിന്റെമേൽ അധികാരമുള്ള വാർത്തമാധ്യമങ്ങളെ വിളിച്ചുപറയുന്നതാണ് ഈ സിനിമ .


പ്രശ്സതനായ ഇൻവേസ്റ്റിഗേറ്റീവ് റിപ്പോർട്ടർ രഞ്ജിത് കുമാറായി വിജയ് ആന്റണിവേഷമിടുന്നു.വിചത്ര ബന്ധമുള്ള കൊലപാതകങ്ങളുടെ പരമ്പരയാണ് രഞ്ജിത്കുമാറിനെ തേടി എത്തുന്നത്. രാഷ്ട്രീയമായി സിനിമയിലെ  സംഭാഷണങ്ങൾ ശ്രദ്ധേയം .സിനിമയ്ക്ക് ഇടയിൽ പുരോഗമന രാഷ്ട്രീയത്തോടുള്ള അർപ്പണബോധവും വ്യക്തമാണ്. വിജയ് ആന്റണിയുടെ സിനിമ കരിയറിലെ മികച്ച ചിത്രമാണിത്. വിജയ് ആന്റണിയും മഹിമ നമ്പ്യാരും മികച്ചഅഭിനയം കാഴ്ചവെച്ചിരിക്കുന്നു.  

No comments:

Powered by Blogger.