ടിനു പാപ്പച്ചൻ സംവിധാനം ചെയ്യുന്ന " ചാവേർ " ഒക്ടോബർ അഞ്ചിന് തിയേറ്ററുകളിൽ എത്തും.
ടിനു പാപ്പച്ചൻ സംവിധാനം ചെയ്യുന്ന " ചാവേർ " ഒക്ടോബർ അഞ്ചിന് തിയേറ്ററുകളിൽ എത്തും.


കുഞ്ചാക്കോ ബോബൻ , ആന്റണി വർഗ്ഗീസ് , അർജുൻ അശോകൻ , സജിൻ ഗോപു , സംഗീത മാധവൻ നായർ , ജോയ് മാത്യു, അനുരൂപ് , മനോജ് കെ.യു എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. 


അക്രമാസക്തമായ ഏറ്റുമുട്ടലുകളിലും രാഷ്ട്രീയ പ്രസ്താവനയുടെ പ്രഖ്യാപനത്തിലും കലാശിക്കുന്ന കടുത്ത രാഷ്ട്രീയ മൽസരങ്ങളുടെ പശ്ചാത്തലത്തിലാണ് " ചാവേർ " ഒരുക്കിയിരിക്കുന്നത് .


ടിനു പാപ്പച്ചൻ സംവിധാനം ചെയ്യുന്ന മുന്നാമത്തെ ചിത്രമാണിത്. അരുൺ നാരായണൻ പ്രൊഡക്ഷൻസിന്റെയും കാവ്യ ഫിലിംസിന്റെയും ബാനറിൽ അരുൺ നാരായണൻ , വേണു കുന്നപ്പിള്ളി എന്നിവരാണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്. ജോയി മാത്യൂ രചനയും, ജിന്റോ ജോർജ്ജ് ഛായാഗ്രഹണവും , നിഷാദ് യൂസഫ് എഡിറ്റിംഗും , ജസ്റ്റിൻ വർഗ്ഗീസ് സംഗീതവും നിർവ്വഹിക്കുന്നു. 


സൂപ്പർഹിറ്റുകളായ സ്വാതന്ത്യം അർദ്ധരാത്രിയിൽ ( 2018 ) , അജഗജാന്തരം ( 2021 ) എന്നി ചിത്രങ്ങൾ സംവിധാനം ചെയ്തത് ടിനു പാപ്പച്ചൻ ആയിരുന്നു. 


സലിം പി. ചാക്കോ .No comments:

Powered by Blogger.