ജൈവകൃഷിയും പ്രകൃതി ജീവനവും പ്രോൽസാഹിപ്പിക്കുന്ന കൃഷി ഓഫീസർ സോമന്റെ കഥയുമായി " സോമന്റെ കൃതാവ് " .

Director       :  Rohith  Narayanan

Genre           :  Comedy Drama   

Platform      :  Theatre.

Language    :   Malayalam 

Time             :   121 minutes 21 Sec 


Rating          :   3.5 / 5 .      


Saleem P.Chacko.

CPK Desk .


നവാഗതനായ രോഹിത് നാരായണൻ വിനയ് ഫോർട്ടിനെ ടൈറ്റിൽ കഥാപാത്രമാക്കിയ ചിത്രമാണ്  "സോമന്റെ ക്യതാവ് " .


ആധുനിക വൈദ്യശാസ്ത്രത്തെ അംഗീകരിക്കാത്ത പ്രകൃതി സ്നേഹിയായ കൃഷി ഓഫീസർ സോമന്റെ കഥയാണ് ഈ ചിത്രം പറയുന്നത്.


സോമന്റെ ഭാര്യ ശാലിനിയായി ഫറ ഷിബിലയും, സോമന്റെ അമ്മയായി സീമ ജി. നായരും , നെടുമുടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റായി ജയൻ ചേർത്തലയും, സോമന്റെ മകളായി ബാലതാരം ദേവനന്ദയും വേഷമിടുന്നു. ഇവരോടൊപ്പം ഗംഗ മീര, റിയാസ് നർമ്മ കല , ശ്രുതി സുരേഷ് , സുദീപ് സെബാസ്റ്റ്യൻ , ബിബിൻ ജോസ് എന്നിവരും ഈ ചിത്രത്തിൽ അഭിനയിക്കുന്നു.


പ്രകൃതിക്കിണങ്ങിയ സോമന്റെ ജീവിത രീതി ഗ്രാമത്തിൽ എപ്പോഴും ചർച്ചയാണ്. തന്റെ ഭാര്യയുടെ പ്രസവ സമയത്ത് പോലും ആശുപുത്രിയിൽ പോകാൻ പോലും സോമൻ തയ്യാറാക്കുന്നില്ല . അസുഖം വന്നാൽ സ്വയം ചികിൽസ നടത്തണമെന്നാണ് കുട്ടുകാരോട് പോലും സോമൻ പറയുന്നത് . നെടുമുടിയിലെ താറാവ് കൃഷിക്കാരുടെ ജീവിത പ്രശ്നങ്ങളും സംവിധായകൻഉൾകൊള്ളിച്ചിരിക്കുന്നത് ശ്രദ്ധേയം.


രഞ്ജിത് കെ. രചനയും, സജിത് പുരുഷൻ  ഛായാഗ്രഹണവും, പി.എസ്. ജയഹരി സംഗീതവും പശ്ചാത്തല സംഗീതവും ഒരുക്കുന്നു.മാസ്റ്റർ വർക്സ് സ്റ്റുഡിയോസിന്റെയും രാജു മല്യത്തിന്റെ രാഗം മൂവീസും ചേർന്നാണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത് .


വിനയ് ഫോർട്ടിന്റെ അഭിനയമാണ് ഈ സിനിമയുടെഹൈലൈറ്റ്.അനുകാലികവിഷയം തന്നെയാണ് സംവിധായകൻ പ്രമേയമാക്കിയിരിക്കുന്നത്. മികച്ച കുടുംബചിത്രങ്ങളുടെ പട്ടികയിൽ ഈ കൊച്ചുചിത്രവും ഉണ്ടാവും .No comments:

Powered by Blogger.