റാം ഒരുക്കുന്ന നിവിൻ പോളി ചിത്രം 'യേഴ് കടൽ യേഴ് മലൈ' നിവിൻ പോളിയുടെ ബർത്ഡേ സ്‌പെഷ്യൽ പോസ്റ്റർ പുറത്ത് .
റാം ഒരുക്കുന്ന നിവിൻ പോളി ചിത്രം 'യേഴ് കടൽ യേഴ് മലൈ' നിവിൻ പോളിയുടെ ബർത്ഡേ സ്‌പെഷ്യൽ പോസ്റ്റർ പുറത്ത് .


മമ്മൂട്ടി നായകനായ പേരൻപ്, തരമണി, തങ്ക മീങ്കൽ, കാട്ടുതമിഴ് എന്നീ ഹിറ്റ് ചിത്രങ്ങൾക്ക് ശേഷം സംവിധായകൻ റാം നിവിൻ പോളിയുമായി ഒന്നിക്കുന്ന യേഴ് കടൽ യേഴ് മലൈ എന്ന ചിത്രത്തിലെ നിവിൻ പോളിയുടെ ബർത്ഡേ സ്‌പെഷ്യൽ പോസ്റ്റർ റിലീസ് ചെയ്തു. താടിയും മുടിയും ഒക്കെ വളർത്തി വടിയും പിടിച്ച് നടന്ന് വരുന്ന നിവിൻ പോളിയാണ് പോസ്റ്ററിലുള്ളത്. ഹാപ്പി ബർത്ഡേ നിവിൻ പോളി എന്ന് പോസ്റ്ററിൽ താരത്തിനായി അണിയറപ്രവർത്തകർ ആശംസകൾ അറിയിച്ചു.


മാനാട് എന്ന ബ്ലോക്ക്ബസ്റ്റർ തമിഴ് ചിത്രത്തിന് ശേഷം സുരേഷ് കാമാച്ചിയുടെ വി ഹൗസ് പ്രൊഡക്ഷൻസാണ് ഈ ബിഗ് ബജറ്റ് ചിത്രം നിർമ്മിക്കുന്നത്. നിവിൻ പോളിയ്‌ക്കൊപ്പം തമിഴ് നടൻ സൂരിയും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു, അഞ്ജലിയാണ് നായിക. ലിറ്റിൽ മാസ്‌ട്രോ യുവൻ ശങ്കർ രാജയാണ് സംഗീത സംവിധാനം. വെട്ടത്തിന്റെയും ഒപ്പത്തിന്റെയും ഡിഒപി ഏകാംബ്രം ആണ് ഛായാഗ്രഹണം നിർവ്വഹിച്ചിരിക്കുന്നത്. പ്രൊഡക്ഷൻ ഡിസൈനർ ഉമേഷ് ജെ കുമാർ, എഡിറ്റർ മതി വിഎസ്, ആക്ഷൻ സ്റ്റണ്ട് സിൽവ, കൊറിയോഗ്രാഫർ സാൻഡി, ബോളിവുഡ് കോസ്റ്റ്യൂം ഡിസൈനർ ചന്ദ്രകാന്ത് സോനവാനെ, ദേശീയ അവാർഡ് ജേതാവ് പട്ടണം റഷീദ് എന്നിവർ ഈ സിനിമയിൽ പ്രവർത്തിച്ചിട്ടുണ്ട്. 


പി ആർ ഒ - ശബരി


No comments:

Powered by Blogger.