രാജ് ബി.ഷെട്ടിയുടെ മിന്നുന്ന അഭിനയവുമായി " TOBY " .
Director       :  Basil Alchalakkal.

Genre           :  Action Drama.

Platform      :  Theatre.

Language    :   Malayalam 

Time             :  149 minutes 59 sec. 

Rating          :  4 / 5 .      


Saleem P.Chacko.

cpK desK .


നവാഗതനായ ബേസിൽ അൽ ചാലക്കൽ  രാജ് ബി. ഷെട്ടിയെ നായകനാക്കി സംവിധാനം ചെയ്ത കന്നഡ ചിത്രം " Toby " മലയാളത്തിൽ ഡബ്ബ് ചെയ്ത്  തിയേറ്ററുകളിൽ പ്രദർശനം തുടരുന്നു.  


തീരദേശ കർണാടകയിലെ ഉത്തര കന്നഡ ജില്ലയിലെ കുംതപ്രദേശത്തെ പോലീസ് സ്റ്റേഷനിൽ നിയമിതനായ എസ്.ഐയാണ് സമ്പത്ത് . ഈ സമയത്ത് ജെന്നി പോലീസ് സ്റ്റേഷൻ സന്ദർശിക്കുകയും ,  വളർത്തച്ഛൻ ടോബിയെ കാണുന്നില്ല എന്ന് പരാതിപ്പെടുകയും ചെയ്യുന്നു. സമ്പത്ത് കേസ്അന്വേഷിക്കാൻതീരുമാനിക്കുന്നു. ഫാ. ഇഗ്നേഷ്യസ് ടോബിയെ കണ്ടെത്തിയകാര്യങ്ങൾസമ്പത്തിനോട് പറയുന്നു. ടോബിയെ റിമാൻഡ് ഹോമിൽ നിന്ന് മോചിപ്പിക്കാൻ താൻ സഹായിച്ചെന്നും പള്ളിയിൽ ജോലി ലഭിക്കാൻ ശ്രമിച്ചെന്നും പിന്നീട് ടോബി തനിക്ക് തലവേദനയായി മാറിയെന്നും ഫാ. ഇഗ്നേഷ്യസ് സമ്പത്തിനോട് പറഞ്ഞു.പിന്നിട് നടക്കുന്ന സംഭവങ്ങളാണ് സിനിമയുടെ പ്രമേയം.


സംവിധായകനുംതിരക്കഥാകൃത്തുമായ  രാജ് ബി. ഷെട്ടി ടോബിയായും , സംയുക്ത ഹേർണാട് സാവിത്രിയായും , ചൈത്യ ജെ. അച്ചാർ ജെന്നിയായും, രാജ് ദീപക് ഷെട്ടി ആനന്ദയായും, ഗോപാലാകൃഷ്ണ ദേശ്പാണ്ഡെ  ദാമോദധരനായും , സന്ധ്യ  അരക്കരെ ശാലിനിയായും, ഭരത് ജിബി സമ്പത്തായും, യോഗി ബാങ്കേശ്വർ ഫാ. ഇഗ്‌നേഷ്യസായും വേഷമിടുന്നു.


പ്രവീൺ ശ്രീയാൻ ഛായാഗ്രഹണവും, നിതിൻ ഷെട്ടി എഡിറ്റിംഗും , മിഥുൻ മുകുന്ദൻസംഗീതവുംപശ്ചാത്തലസംഗീതവും , ടി.കെ. ദയാനന്ദ് കഥയും , രാജ് ബി. ഷെട്ടി തിരക്കഥയും ഒരുക്കുന്നു. ദുൽഖർ സൽമാന്റെ വേയഫെറർ ഫിലിംസാണ് ഈ ചിത്രം തിയേറ്ററുകളിൽ എത്തിച്ചിരിക്കുന്നത്. പ്രതീഷ് ശേഖറാണ് പി.ആർ.ഓ.


ടോബി സംസാരിക്കുന്നത് ഒരു അച്ഛന്റെയും മകളുടെയും കഥയാണ്. മാസ്സും ക്ലാസ്സും ചേർന്ന ചിത്രമാണിത്. രാജ് ബി. ഷെട്ടിയുടെ അഭിനയം തന്നെയാണ്സിനിമയുടെഹൈലൈറ്റ്ല മലയാളി ആയ ബേസിൽ അൽ ചാലക്കൽ ആണ് ടോബി സംവിധാനം ചെയ്തിരിക്കുന്നത്. കന്നഡ സിനിമലോകം ഇന്ത്യൻ സിനിമക്ക് മുൻപിൽ വീണ്ടും ഞെട്ടിക്കുന്ന വർണ്ണ കാഴ്ചയാണ് ഈ സിനിമയിലുടെ ഒരുക്കുന്നത്. 
No comments:

Powered by Blogger.