നി​ഗൂഡതകളുടെ "മായാവനം " ടൈറ്റിൽ പുറത്തിറക്കി.


 

നി​ഗൂഡതകളുടെ "മായാവനം "  ടൈറ്റിൽ പുറത്തിറക്കി.


സായ് സൂര്യ ഫിലിംസ് നിർമ്മിക്കുന്ന ആദ്യ ചിത്രത്തിന് മായാവനം എന്ന് പേരിട്ടു. ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ പ്രശസ്ത നടൻ ഉണ്ണി മുകുന്ദൻ തന്റെ സോഷ്യൽ മീഡിയ പേജിലൂടെ പുറത്തിറക്കി. ഡോ. ജ​ഗത് ലാൽ ചന്ദ്രശേഖറാണ് ഈ ചിത്രംസംവിധാനം ചെയ്യുന്നത്.


ഷൊർണൂർ. വാഗമൺ, എന്നിവിടങ്ങളിലായി ഈ ചിതത്തിന്റെ ചിത്രീകരണം പൂർത്തിയായിരിക്കുന്നു. പുതുമുഖം ആദിത്യ സായ് നായകനാകുന്ന ഈ ചിത്രത്തിൽ അലൻസിയർ, ജാഫർ ഇടുക്കി, സെന്തിൽ കൃഷ്ണ, സുധി കോപ്പ, ശ്രീകാന്ത് മുരളി, അരുൺ ചെറുകാവിൽ , ​ഗൗതം ശശി, ആമിന നിജാം, ശ്യാംഭവി സുരേഷ്, റിയാസ് നെടുമങ്ങാട് തുടങ്ങിയവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. 


അപ്പൻ എന്ന ചിത്രത്തിനു ശേഷം അലൻ സിയറിന്റെ അതിശക്തമായ കഥാപാത്രമാണ് ഈ ചിത്രത്തിലേത്. ഒരു മെഡിക്കൽ കോളേജിലെ നാല് വിദ്യാർത്ഥികളുടെജീവിതത്തിലുണ്ടാകുന്നഅപ്രതീക്ഷിതസംഭവങ്ങളിലൂടെയാണ് മായാവനത്തിന്റെ കഥ മുന്നോട്ടു പോകുന്നത്.ആക്ഷൻ- സർവൈവൽ ജോണറിലാണ് ചിത്രം ഒരുക്കിയിട്ടുള്ളത്. 


ചിത്രത്തിന്റെ രചനയും സം​ഗീതവും നിർവഹിച്ചിരിക്കുന്നത് സംവിധായകൻ തന്നെയാണ്. ഗാനരചന റഫീഖ് അഹമ്മദ്,ഛായാ​ഗ്രഹണം- ജോമോൻ തോമസ്, എഡിറ്റർ- സംജിത്ത് മുഹമ്മദ്, പ്രൊഡക്ഷൻ ഡിസൈനർ- മോഹൻദാസ്, മേക്കപ്പ്- ശ്രീജിത്ത് ​ഗുരുവായൂർ, കോസ്റ്റ്യൂം- സരിത സു​ഗീത്, ആക്ഷൻ- മാഫിയ ശശി,  ​ ചീഫ് അസോസിയേറ്റ് ഡയറക്ടർ- മുഹമ്മദ് റിയാസ്, അസോസിയേറ്റ് ഡയറക്ടർ- രാജീവ് രാജേന്ദ്രൻ, , സ്റ്റിൽസ്- വിപിൻ വേലായുധൻ, ഡിസൈൻ- കോളിൻസ് ലിയോഫിൽ.  ലൈൻ പ്രൊഡക്ഷൻ,& പിആർ മാർക്കറ്റിംഗ് ,കണ്ടന്റ് ഫാക്ടറി മീഡിയ , പ്രൊഡക്ഷൻ കൺട്രോളർ രാജൻ ഫിലിപ്പ്.


വാഴൂർ ജോസ്.

No comments:

Powered by Blogger.