ലൈക പ്രൊഡക്ഷൻസിന്റെ ബിഗ് ബജറ്റ് ചിത്രം 'ചന്ദ്രമുഖി 2' ! 'തോരി ബോറി' ഗാനം പുറത്തിറങ്ങി...
ലൈക പ്രൊഡക്ഷൻസിന്റെ ബിഗ് ബജറ്റ് ചിത്രം 'ചന്ദ്രമുഖി 2' !  'തോരി ബോറി' ഗാനം പുറത്തിറങ്ങി...


https://youtu.be/zRSb3N1qzh8?si=yOrXgoTcm5OPD2-K


സ്റ്റാർ കൊറിയോഗ്രാഫർ, നടൻ, നിർമ്മാതാവ്, സംവിധായകൻ, എന്നീ മേഖലകളിൽ കഴിവ് തെളിയിച്ച രാഘവ ലോറൻസ് പ്രധാന വേഷത്തിലെത്തുന്ന  'ചന്ദ്രമുഖി 2'ലെ 'തോരി ബോറി' ഗാനം പുറത്തിറങ്ങി. ശ്രുതിമധുരമായ സംഗീതവും അർത്ഥവത്തായ വരികളും അടങ്ങുന്ന ലിറിക്കൽ വീഡിയോ പ്രേക്ഷകരിൽ ആകർഷണം ചെലുത്തുന്നതാണ്. ഭുവനചന്ദ്ര വരികൾ ഒരുക്കിയ ഗാനം ഹരി ചരണും അമല ചെമ്പോലുവും ചേർന്നാണ് ആലപിച്ചിരിക്കുന്നു. രാഘവ ലോറൻസും വടിവേലുവുമാണ് ഈ ഗാനത്തിലെ പ്രത്യേക ആകർഷണം.


ബോളിവുഡ് സ്റ്റാർ കങ്കണ റണാവത്ത് നായിക കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രം സീനിയർ ഡയറക്ടർ പി.വാസുവാണ് സംവിധാനം ചെയ്യുന്നത്. പി.വാസുവിന്റെ 65-മത്തെ ചിത്രമാണ് 'ചന്ദ്രമുഖി 2'. മുൻനിര പ്രൊഡക്ഷൻ ഹൗസായ 'ലൈക്ക പ്രൊഡക്ഷൻസ്'ന്റെ ബാനറിൽ സുഭാസ്‌കരനാണ് ചിത്രം നിർമ്മിക്കുന്നത്. വേട്ടയിൻ രാജ ആയി രാഘവ ലോറൻസ് പ്രത്യക്ഷപ്പെടുന്ന ചിത്രം  സെപ്റ്റംബർ 28 റിലീസ് ചെയ്യും. 


18 വർഷം മുമ്പ് ബോക്സോഫീസിൽ ചരിത്രം സൃഷ്ടിച്ച 'ചന്ദ്രമുഖി'യുടെ തുടർച്ചയാണ് 'ചന്ദ്രമുഖി 2'. രജനീകാന്ത്, ജ്യോതിക, പ്രഭു, നയൻതാര എന്നിവർ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച 'ചന്ദ്രമുഖി' 2005 ഏപ്രിൽ 14 നാണ് റിലീസ് ചെയ്തത്. 


'ചന്ദ്രമുഖി 2'ന്റെ ട്രെയിലർ കണ്ട പ്രേക്ഷകർ വൻ പ്രതീക്ഷയിലാണ്. ഹൊറർനോടൊപ്പം നർമ്മത്തിന് പ്രാധാന്യം നൽകി ഒരുക്കുന്ന ചിത്രം പ്രേക്ഷകരെ ആകർഷിക്കുമെന്നാണ് ട്രെയിലർ നൽകുന്ന സൂചന. ആർ ഡി രാജശേഖർ ഛായാഗ്രഹണം നിർവ്വഹിക്കുന്ന ഈ ചിത്രത്തിന്റെ ചിത്രസംയോജനം ആന്റണി കൈകാര്യം ചെയ്യുന്നു. പിആർഒ: ശബരി.

No comments:

Powered by Blogger.