പ്രശസ്ത എഴുത്തുകാരനായ
വൈക്കം മുഹമ്മദ് ബഷീറിന്റെ 'ഭാർഗ്ഗവീനിലയം' എന്ന വിഖ്യാത തിരക്കഥയെ അടിസ്ഥാനമാക്കി ആഷിക് അബു സംവിധാനം ചെയ്യുന്ന 'നീലവെളിച്ചം' എന്ന ചലച്ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി.
ടൊവിനൊ തോമസ്, റിമ കല്ലിങ്ങൽ, റോഷൻ മാത്യൂ, ഷൈൻ ടോം ചാക്കോ, രാജഷ് മാധവൻ,ഉമ കെ പി,പൂജാ മോഹൻരാജ്,ദേവകി ഭാഗി തുടങ്ങിയവർ പ്രധാന വേഷങ്ങളിൽഅഭിനയിക്കുന്നു.
1964-ൽ വൈക്കം മുഹമ്മദ് ബഷീറിന്റെ തിരക്കഥയിൽ വിൻസന്റ് മാസ്റ്ററുടെ സംവിധാനത്തിൽ മധു, പ്രേംനസീർ, വിജയനിർമ്മല, അടൂർ ഭാസി, കുതിരവട്ടം പപ്പു തുടങ്ങിയവർ അഭിനയിച്ച ക്ലാസിക് സിനിമയായ ഭാർഗ്ഗവീനിലയത്തിന്റെ പുനരാവിഷ്കാരമാണ് 'നീലവെളിച്ചം'.
പ്രേതബാധയുണ്ടെന്ന് പറയപ്പെടുന്ന ഒരു വീട്ടില്‍ താമസിക്കേണ്ടിവരുന്ന ഒരു യുവകഥാകൃത്തിന്റെ ജീവിതത്തില്‍നേരിടേണ്ടിവരുന്ന സംഭവവികാസങ്ങളാണ് "നീലവെളിച്ചം" എന്ന ചിത്രത്തിൽദൃശ്യവൽക്കരിക്കുന്നത്.ഗിരീഷ് ഗംഗാധരൻ ഛായാഗ്രഹണംനിർവ്വഹിക്കുന്നു.ബിജിബാൽ, റെക്സ് വിജയൻ എന്നിവർ ചേർന്ന് സംഗീതം പകരുന്നു.എഡിറ്റിങ്-
സൈജു ശ്രീധരൻ.പ്രൊഡക്ഷൻ കൺട്രോളർ -ബെന്നി കട്ടപ്പന,കല- ജ്യോതിഷ് ശങ്കർ,മേക്കപ്പ്-റോണക്സ് സേവ്യർ, വസ്ത്രാലങ്കാരം- സമീറ സനീഷ്.
മായാനദി,വൈറസ്,നാരദൻ എന്നി ചിത്രങ്ങൾക്കും ശേഷം ടൊവിനോ-ആഷിഖ് ടീം ഒരുക്കുന്ന ചിത്രമാണ് "നീലവെളിച്ചം".
പി ആർ ഒ-എ എസ് ദിനേശ്.
Subscribe to:
Post Comments
(
Atom
)
No comments: