പ്രശസ്ത ചലച്ചിത്ര താരമായ നിഖിൽ വിമലിന്റെ ജന്മദിനമായ ഇന്ന് "ജോ ആന്റ് ജോ " സിനിമ ടീം ആശംസകൾ നേരുന്നു കൊണ്ട് മനോഹരമായ പോസ്റ്റർ റിലീസ് ചെയ്തു.
മാത്യു,നസ്ലൻ,നിഖില വിമൽ എന്നിവരെ ശശിപ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ അരുൺ ഡി ജോസ് കഥയെഴുതിസംവിധാനം ചെയ്യുന്ന ചിത്രമാണ് "ജോ ആന്റ് ജോ ".ഇമാജിൻ സിനിമാസ്, സിഗ്നേച്ചർ സ്റ്റുഡിയോസ് എന്നി ബാനറിൽ നിർമ്മിക്കുന്ന ഈ ചിത്രത്തിൽ ജോണി ആന്റണി,സ്മിനു സിജോയ് എന്നിവരും ശ്രദ്ധേയമായ കഥാപാത്രത്തെ അവതരിപ്പിക്കുന്നു.
അരുൺ ഡി ജോസ്,രവീഷ് നാഥ് എന്നിവർ ചേർന്ന് തിരക്കഥ സംഭാഷണമെഴുതുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം അൾസർ ഷാ നിർവ്വഹിക്കുന്നു.ടിറ്റോ തങ്കച്ചൻ എഴുതിയ വരികൾക്ക് ഗോവിന്ദ് വസന്ത സംഗീതം പകരുന്നു.
പ്രൊഡക്ഷൻ കൺട്രോളർ-റിന്നി ദിവാകരൻ,കല-നിമേഷ്സ താനൂർ, മേക്കപ്പ്-സിനൂപ് രാജ്,വസ്ത്രാലങ്കാരം-സുജിത്ത് സി എസ്,സ്റ്റിൽസ്-ഷിജിൻ പി രാജ്,പരസ്യക്കല-മനു ഡാവൻസി,എഡിറ്റർ- ചമൻ ചാക്കോ,സൗണ്ട് ഡിസൈൻ-സബീർ അലി, ചീഫ് അസോസിയേറ്റ് ഡയറക്ടർ-രവീഷ് നാഥ്, അസോസിയേറ്റ് ഡയറക്ടർ-റെജിവാൻ അബ്ദുൾ ബഷീർ.
പി ആർ ഒ : എ എസ് ദിനേശ്.
Subscribe to:
Post Comments
(
Atom
)
No comments: