നടീ നടന്മാരുടെ സംഘടനയായ "അമ്മ" (അസോസിയേഷൻ ഓഫ് മലയാളം മൂവി ആർട്ടിസ്റ്റ്) വനിതാ ദിന ആഘോഷ പരിപാടിയായ ആർജ്ജവ യുടെ വേദിയിൽ വെച്ച് അമ്മയുടെ ചാരിറ്റി പ്രവർത്തനത്തിന്റെ ഭാഗമായി തിരുവല്ലയിൽ പ്രശസ്തമിമിക്രികലാകാരനായ റെജി തിരുവല്ലക്കുവെച്ചു കൊടുത്ത "അമ്മവീടിന്റെ" താക്കോൽ ദാനം പ്രസിഡന്റ് മോഹൻലാൽ നിർവ്വഹിച്ചു.
ടിനി ടോം ആമുഖം നൽകിയ ചടങ്ങിൽ ജനറൽ സെക്രട്ടറി ഇടവേള ബാബു, ഫാ. ഫ്രാൻസിസ് തനിയത്തു എന്നിവർ സന്നിദ്ധരായിരുന്നു. മിമിക്രിരംഗത്തെകലാകാരന്മാരുടെ അഭ്യർത്ഥനയെ മാനിച്ചാണ് ഈ കലാകാരന് അമ്മ വീട് വെച്ച് കൊടുത്തത്. അമ്മ വീടിന്റെ ഒൻപതാമത്തെ വീടാണ് നിർമിച്ചു നൽകിയത്.
Subscribe to:
Post Comments
(
Atom
)
No comments: