ബ്രിന്ദയുടെ " ഹേയ് ! സിനാമിക " റോമാൻ്റിക് കോമഡി ഗ്രാമ .
ദുൽഖർ സൽമാനെ നായകനാക്കി പ്രശസ്ത ഡാൻസ് കൊറിയോഗ്രാഫർ ബ്രിന്ദ സംവിധാനം ചെയ്ത തമിഴ് ചിത്രമാണ് " ഹേയ് ! സിനാമിക " .
മണിരത്നം സംവിധാനം ചെയ്ത " ഓകെ കൺമണി " എന്ന ചിത്രത്തിലെ ഗാനത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് " ഹേയ് സിനാമിക " എന്ന പേര് ഈ സിനിമയ്ക്ക് നൽകിയത്.
ഒരു മുഴുനീള റൊമാന്റിക് കോമഡി ഡ്രാമയാണ് " ഹേയ് സിനാമിക " . ദുൽഖർ സൽമാൻ്റെമൂപ്പത്തിമൂന്നാമത്തെ ചിത്രമാണിത് .
മൗനയുടെയും യാഴന്റെയും പ്രണയത്തിലൂടെയും അവരുടെ കുടുംബജീവിതത്തിലൂടെയുമാണ് ഈ ചിത്രം കടന്നു പോകുന്നത്.
മൗന (അദിതി റാവു ഹൈദ്രരി ) ഒരു പാലിയോ വെതർ സയന്റിസ്റ്റ് ആണ്. യാദൃശ്ചികമായി കൊച്ചിയിലെ ഒരു കോഫി ഷോപ്പിൽ വച്ച് കണ്ടുമുട്ടുന്ന യാഴനുമായി (ദുൽഖർ സൽമാൻ ) മൗന പ്രണയത്തിലാകുകയും തുടർന്ന് അവർ
അതിനായി മൗന സൈക്കോളജിസ്റ്റായ ഡോ. മലർവിഴിയെ (കാജൽ അഗർവാൾ ) സമീപിക്കുന്നു. മലർവിഴി യാഴന്റെയും
ഗാന രചയിതാവ് വൈരമുത്തുവിൻ്റെ മകൻ മദൻ കർക്കി തിരക്കഥയും ,
മദൻ കർക്കിയുടെ തന്നെ വരികൾക്ക് ഗോവിന്ദ് വസന്ത സംഗീതവും ,പ്രീത ജയരാമൻ ഛായാഗ്രഹണവും,രാധാ ശ്രീധർ എഡിറ്റിംഗും നിർവ്വഹിക്കുന്നു. ജീയോ സ്റ്റുഡിയോസാണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്. ദുൽഖറിൻ്റെ ഉടമസ്ഥതയിലുള്ള വെഫയെർ റിലീസാണ് കേരളത്തിലെ തീയേറ്ററുകളിൽ ഈസിനിമഎത്തിച്ചിരിക്കുന്നത്.
ഒരേസമയം ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്ന റൊമാന്റിക് കോമഡി എന്റർടൈനർ തന്നെയാണ് സംവിധായിക ബ്രന്ദയുടെ " ഹേയ് സിനാമിക " .
No comments: