ബന്ധങ്ങളെ വൈകാരികമായി സമീപിക്കുന്ന ചലച്ചിത്രാനുഭവം നൽകി " വെയിൽ " . ശ്രീരേഖ മലയാള സിനിമയ്ക്ക് മുതൽക്കൂട്ട് . മികച്ച അഭിനയവുമായി ഷെയ്ൻ നിഗം.
ഷെയ്ൻനിഗത്തെ നായകനാക്കി നവാഗതനായ ശരത് രചനയും സംവിധാനവും നിർവ്വഹിച്ച ചിത്രമാണ് " വെയിൽ " .
അച്ഛൻ ചെറുപ്പത്തിൽ മരിച്ചുപോയ സിദ്ധാർഥിനെയും (ഷെയ്ൻ നിഗം ) മൂത്ത സഹോദരൻകാർത്തിയെയും (സയേദ് ഇമ്രാൻ) വളരെയധികം കഷ്ടപ്പെട്ടാണ് അമ്മ രാധ (ശ്രീരേഖ)വളർത്തിയത്.മൂത്ത മകൻ കാർത്തിക് പഠനത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ച് മികച്ച രീതിയിൽ പഠനം തുടർന്നപ്പോൾ നേരെ വിപരീതമായിരുന്നു സിദ്ധാർഥിന്റെ ജീവിതം.
ആത്മാർഥ സുഹൃത്ത് മെറിനും (മെറിൻ ജോസ് പൊട്ടയ്ക്കൽ ) സിദ്ധാർഥും തമ്മിലുള്ള സൗഹൃദത്തിന്റെ ആഴം വ്യക്തമാക്കുന്ന രംഗങ്ങൾ പ്രേക്ഷക ശ്രദ്ധനേടി.
മെറിന്റെ പെൺസുഹൃത്തായ നീതുവിൻ്റെ സുഹൃത്ത് ശ്രുതി (സോന ഓലിക്കൽ ) സിദ്ധാർഥിന്റെജീവിതത്തിലേക്ക് വരുന്നതുൾപ്പടെയുള്ള സംഭവവികാസങ്ങളാണ് ഒന്നാം പകുതി പറയുന്നത്. ഷെെൻ ടോം ചാക്കോയും ( ജോമി മാത്യു) , ജെയിംസ് ഏലിയയും (ബേബി മാത്യൂ ) ,അനന്തു പി.എം ( ചിമ്പൻ ) എന്നിവർ തങ്ങൾക്ക്ലഭിച്ചകഥാപാത്രങ്ങൾ മികച്ചതാക്കി.
സിദ്ധാർഥായി മികച്ച പ്രകടനം തന്നെയാണ് ഷെയ്ൻ നിഗം കാഴ്ചവെച്ചത്.സിദ്ധാർത്ഥിൻ്റെ അമ്മ രാധയായി വേഷമിട്ട ശ്രീരേഖയുടെ പ്രകടനം എടുത്തുപറയാം. മക്കളെ ഏറെ സ്നേഹിക്കുന്ന അമ്മയുടെ ഉള്ളിലെ വിഷമങ്ങളെ മറച്ച് പിടിച്ച് സ്ക്രിൻ പ്രസൻസ് ഉണ്ടാക്കാൻ ഈ കഥാപാത്രത്തിന് കഴിഞ്ഞു. കാർത്തിയായി വേഷമിട്ട സെയ്ദ് ഇമ്രാനും നന്നായി അഭിനയിച്ചു.
ഗുഡ് വിൽ എൻറർടെയ്ൻ
മെൻ്റിൻ്റെ ബാനറിൽ ജോബിജോർജാണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്.സുധി കോപ്പ, ഗീതി സംഗീതിക തുടങ്ങിയവരും ഈ ചിത്രത്തിൽ അഭിനയിക്കുന്നു.
പ്രദീപ്കുമാർ സംഗീതവും, പശ്ചാത്തല സംഗീതവും , ഷാസ്മുഹമ്മദ്ഛായാഗ്രഹണവും, പ്രവീൺ പ്രഭാകർ എഡിറ്റിംഗും ,രംഗനാഥ് രവി ശബ്ദലേഖനവും, വിനായക് ശശികുമാർ ഗാനരചനയും നിർവഹിക്കുന്നു.
No comments: