മനോജ് പാലോടൻ്റെ " SIGNATURE " എന്ന സിനിമയുടെ ഫസ്റ്റ്ലുക്ക് പോസ്റ്റർ സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാനും ,സിനിമ മേഖലയിലെ പ്രമുഖരും ചേർന്ന് നാളെ റിലീസ് ചെയ്യും.
മനോജ് പാലോടൻ സംവിധാനം ചെയ്യുന്ന " SlGNATURE " എന്ന സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ നാളെ (ഫെബ്രുവരി23 ബുധൻ )രാവിലെപതിനൊന്നിന് സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാനും, മലയാള സിനിമയിലെ പ്രമുഖ താരങ്ങളും ചേർന്ന് റിലീസ് ചെയ്യും.
കാർത്തിക് രാമകൃഷ്ണൻ (ബാനർഘട്ട ഫയിം), ടിനി ടോം, ആൽഫി പഞ്ഞിക്കാരൻ (ശിക്കാരി ശംഭു ഫയിം), നഞ്ചിയമ്മ, ചെമ്പിൽ അശോകൻ, ഷാജു ശ്രീധർ, ബാലചന്ദ്രൻ ചുള്ളിക്കാട്, അഖില, നിഖിൽ തുടങ്ങിയ താരങ്ങൾക്കൊപ്പം മുപ്പതോളം അട്ടപ്പാടി നിവാസികളും ഈ ചിത്രത്തിൽ അഭിനയിക്കുന്നു.
സാഞ്ചോസ് ക്രിയേഷൻസിന്റെ ബാനറിൽ ലിബിൻ പോൾ അക്കര, ജെസ്സി ജോർജ്ജ്, അരുൺ വർഗീസ് തട്ടിൽ എന്നിവർ നിർമ്മിക്കുന്ന സസ്പെൻസ് ത്രില്ലറായ " സിഗ്നേച്ചറിന്റെ " കഥ തിരക്കഥ സംഭാഷണം ഫാദർ ബാബു തട്ടിൽ സി എം ഐ ആണ് നിർവ്വഹിക്കുന്നത്.
ഛായാഗ്രഹണം : എസ് ലോവൽ, എഡിറ്റിംഗ് : സിയാൻ ശ്രീകാന്ത്, പ്രൊഡക്ഷൻ ഡിസൈനർ : നോബിൾ ജേക്കബ്,മ്യൂസിക് : സുമേഷ് പരമേശ്വരൻ, ക്രീയേറ്റീവ് ഡയറക്ടർ :നിസാർ മുഹമ്മദ് , ആർട്ട് ഡയറക്ടർ : അജയ് അമ്പലത്തറ, മേക്കപ്പ് : പ്രദീപ് രംഗൻ, വസ്ത്രാലങ്കാരം : സുജിത് മട്ടന്നൂർ, ഗാന രചന : സന്തോഷ് വർമ്മ, തങ്കരാജ് മൂപ്പൻ, സിജിൽ കൊടുങ്ങല്ലൂർ, സ്റ്റിൽസ് : അജി മസ്കറ്റ്, അസോസിയേറ്റ് ഡയറക്ടർ : പ്രവീൺ ഉണ്ണി, സൗണ്ട് ഡിസൈൻ : വിവേക് കെ എം, അനൂപ് തോമസ്, വിഷ്വൽ എഫക്ടസ് : റോബിൻ അലക്സ്, കളറിസ്റ് : ബിലാൽ ബഷീർ, പി ആർ ഒ : എ എസ് ദിനേശ്, പബ്ലിസിറ്റി ഡിസൈൻ : ആന്റണി സ്റ്റീഫൻ എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ .
സലിം പി. ചാക്കോ .
cpK desK.
No comments: