ജീയോ ബേബിയുടെ " Freedom Fight " ശ്രദ്ധേയം .

ജീയോ ബേബിയുടെ "  Freedom  Fight അഥവ സ്വാതന്ത്ര്യ സമരം " സോണി ലിവിലൂടെ സ്ട്രീമിംഗ് തുടരുന്നു. കുഞ്ഞില മാസിലാമണി , അഖിൽ അനിൽ കുമാർ ,ജിയോ ബേബി, ജിതിൻ ഐസക് തോമസ്, ഫ്രാൻസിസ് ലൂയിസ് തുടങ്ങിയ അഞ്ച് സംവിധായകരാണ് അഞ്ച് ചെറുസിനിമകൾഒരുക്കിയിട്ടുള്ളത് .ആന്തോളജി വിഭാഗത്തിൽ ഈ ചെറു സിനിമകളെ ഉൾപ്പെടുത്താം .

" Geethu Chained " .
............................
അഖിൽ അനിൽകുമാർ സംവിധാനം ചെയ്ത ചിത്രമാണ് " ഗീതു അൺചെയിൻഡ്''. ഗീതുവിൻ്റെ പ്രണയത്തിൻ്റെ നഷ്ടങ്ങളും ,നേട്ടങ്ങളും ഈസിനിമപറയുന്നു .നമുക്ക് ചുറ്റും കാണുന്ന പല പെൺക്കുട്ടികളും നേരിടുന്ന വിഷയങ്ങൾ ഗീതുവും നേരിടുന്നു. പെൺക്കുട്ടികൾക്ക് സ്വാതന്ത്ര്യം നൽകാൻ മാതാപിതാക്കൾ സമൂഹത്തെ ഭയന്ന് തയ്യാറാക്കുന്നില്ല. 

ഗീതുവായി രജീഷ വിജയൻ തിളങ്ങി. സ്നേഹിച്ച പെണ്ണിനെ അടിമയായി കാണാൻ ശ്രമിക്കുന്നവരെ ഒറ്റപ്പെടുത്തണമെന്ന സന്ദേശം സിനിമയുടെ പ്രമേയത്തിലുണ്ട്.
" അർച്ചന 31 നോട്ടൗട്ട് " എന്ന സിനിമ ഒരുക്കിയതും അഖിൽ അനിൽകുമാറാണ്. 

Rating : 3.5./ 5 .

" അസംഘടിതർ ".
..................................

കുഞ്ഞില മാസിലാമണി സംവിധാനം ചെയ്ത ഈ ലഘു സിനിമ ഇന്നിൻ്റേതാണ്. പൊതു ഇടങ്ങളിൽ സ്ത്രീകൾ ആഭിമുഖികരിക്കുന്ന ശുചി മുറിയില്ലായ്മഎന്നവിഷയമാണ് പ്രമേയമാക്കിയിരിക്കുന്നത്. 

കോഴിക്കോട്മിഠായിത്തെരുവിലെ കടകളിൽ ജോലി ചെയ്യുന്ന സ്ത്രീകളുടെ വിഷയം എടുത്ത് പറയുന്നു. ശുചിമുറി പണിയേണ്ട സ്ഥലം സ്റ്റോർ റൂം ആക്കിയിരിക്കുന്നു. ശുചിമുറിയ്ക്ക് വേണ്ടി സ്ത്രികൾ ഒത്തുചേരുന്നു.  ശ്രിന്ദ , വിജി പെൺക്കൂട്ട് ,പൂജ മോഹൻരാജ് ,കബാനി എന്നിവർ വിവിധ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. 

Rating : 4 / 5.

" റേഷൻ ക്ലിപ്ത വിഹിതം " .
...............................................

ഈ കൊച്ചു ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് ഫ്രാൻസിസ് ലൂയിസാണ്. അടുത്തടുത്ത് താമസിക്കുന്ന രണ്ട് വീടുകളിൽ നടക്കുന്ന കഥയാണിത്. വലിയ വീട്ടിൽ നിന്നും ഫ്രിഡ്ജിൽ സൂക്ഷിക്കാൻ നൽകിയ രണ്ട് കിലോ നെയ്മീൻ തങ്ങൾക്ക് നൽകിയതാണെന്ന് കരുതി മറ്റെവീട്ടുകാർ മീൻ കറിവെയ്ക്കുന്നു. പിറ്റെ ദിവസം നെയ്മിൻ  തിരികെ നൽകുന്നതിന് വേണ്ടി തൻ്റെ മോതിരംവരെ വീട്ടമ്മയ്ക്ക് വിൽക്കേണ്ടി വരുന്നു. 

പിറ്റെ ദിവസം നെയ്മിൻ കറി  വേസ്റ്റിൽ കളയുബോൾ, നായ്ക്കൾക്ക് പോലും കൊടുക്കാൻ തയ്യാറാക്കുന്നില്ല. നെയ്മിൻ കറിയുടെ കാര്യം പശ്ചാത്തലമാക്കി നമുക്ക് ചുറ്റും നടക്കുന്ന പൊതു സ്ഥിതിയാണ് പ്രമേയം ചുണ്ടി കാണിക്കുന്നത്. ജിയോബേബി പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നു. 

Rating : 3.5 / 5.

" Old Age Home ".
...............................

ജോജു ജോർജ്ജ് , രോഹിണി ലാലി പി.എം, എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ജീയോ ബേബി സംവിധാനം ചെയ്യുന്ന കൊച്ചു സിനിമയാണ് " ഓൾഡ് ഏജ് ഹോം " .

പ്രായമായവരുടെഒറ്റപെടലുകളും, അവലാതികളുമാണ് ഈ കൊച്ചു സിനിമയുടെ പ്രമേയം. പ്രായമാകുബോൾ ചെറിയ ആഗ്രഹങ്ങൾ പോലും നടക്കാതെ വരുമ്പോൾ ഉള്ള അവസ്ഥ അവരെ വല്ലാത്ത തലങ്ങളിൽ എത്തിക്കുന്നു. 

മനോഹരമായ തിരക്കഥയാണ് ഈ കൊച്ചു സിനിമയുടെ മാറ്റ്. ജോജു ജോർജ്ജ് , രോഹിണി, ലാലി പി.എം.എന്നിവർ തങ്ങളുടെ വേഷങ്ങൾ മനോഹരമാക്കി.മികച്ച സംവിധായകനായ ജീയോ ബേബി തൻ്റെ ഭാഗം വീണ്ടും ശ്രദ്ധേയമാക്കി. 

Rating : 4 / 5.

   " പ്ര...തു... മു .... " .
  ................................

വ്യത്യസ്ത പ്രമേയമാണ് ജിതിൻ ഐസക് തോമസ് പറയുന്നത്. ഈ സമൂഹത്തിൽ നിറമില്ലാത്ത ജീവിതം നയിക്കുന്ന ഒരുകൂട്ടരുടെ ( സെപറ്റിക്ക് ടാങ്ക് )  വൃത്തിയാക്കുന്നവരുടെ കഥയാണിത്. ബ്ലാക്ക് ആൻ്റ് വൈറലിലാണ് കഥ പറച്ചിൽ. 

ലക്ഷ്മണനെമനോഹരമാക്കിയ ഉണ്ണിലാലു നാളെയുടെ വാഗ്ദാനമാണ്. അവരുടെ ജോലിയ്ക്ക്  അതിൻ്റെതായ ഗൗരവം ഉണ്ടെന്ന് പ്രമേയം ബോദ്ധ്യപ്പെടുത്തുന്നു. സാധാരണക്കാരൻ്റെനെറ്റിയിലേക്ക് തൂറുന്ന മന്ത്രിയായി സിദ്ധാർത്ഥ ശിവ തിളങ്ങി. കുറച്ച് സമയം കൊണ്ട്  പാവപ്പെട്ടഈതൊഴിലാളികളുടെ ബുദ്ധിമുട്ടുകൾ ബോദ്ധ്യപ്പെടുത്താൻ സംവിധായകന് കഴിഞ്ഞു. 

Rating : 4 / 5.

സ്വാതന്ത്ര്യത്തിന് വേണ്ടിയുള്ള പ്രക്ഷോഭങ്ങൾ പല രീതിയിലാണ് സംവിധായകർ അവതരിപ്പിച്ചിരിക്കുന്നത്. മനോഹരമായ ഈ കഥകൾ നമുക്ക് ചുറ്റും ഇപ്പോഴുമുണ്ട്. 

ഫ്രാൻസിസ് ലൂയിസ് ,കുഞ്ഞില മാസിലാമണി ,മുഹ്സിൻ പി.എം,രോഹിത്ത് വി.എസ് വാര്യത്ത്  ,അപ്പു താരെക് എന്നിവർ എഡിറ്റിംഗും , നിഖിൽ എസ്. പ്രവീൺ ,ഹിമൽ മോഹൻ, സാലു കെ. തോമസ് എന്നിവർ ഛായാഗ്രഹണവും  നിർവ്വഹിക്കുന്നു. 

ജോമോൻ ജേക്കബ് ,ഡിജോ ആഗസ്റ്റിൻ ,സജിൻ എസ്. രാജ്, വിഷ്ണു രാജൻ എന്നിവരാണ് അന്തോളജി വിഭാഗത്തിൽപ്പെട്ട ജീയോ ബേബിയുടെ " ഫ്രീഡം ഫൈറ്റ് (സ്വാതന്ത്ര്യ സമരം) നിർമ്മിച്ചിരിക്കുന്നത്. ആകെ 2 മണിക്കൂർ 33 മിനിറ്റാണ് സമയ ദൈർഘ്യം. 

Rating : 4 / 5.
സലിം പി. ചാക്കോ .
cpK desK.

No comments:

Powered by Blogger.