" മധുര കണക്ക് " കോഴിക്കോട് തുടങ്ങി.

ഹരീഷ് പേരടി, ഇന്ദ്രൻസ്, ഹരീഷ് കണാരൻ,സെന്തിൽ കൃഷ്ണ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ രാധേശ്യാം വി സംവിധാനം ചെയ്യുന്ന "മധുര കണക്ക് " എന്ന ചിത്രത്തിന്റെ ചിത്രീകരണം കോഴിക്കോട് മുക്കത്ത് ആരംഭിച്ചു.

മുക്കം മലയോരം ഗേറ്റ് വേ ഹോട്ടലിൽ വെച്ച് നടന്ന പൂജാ ചടങ്ങിൽ പ്രശസ്ത നടൻ ഇന്ദ്രൻസ് സ്വിച്ചോൺ കർമ്മം നിർവ്വഹിച്ചു. പ്രശസ്ത നടൻ ഹരീഷ് പേരടി ആദ്യ ക്ലാപ്പടിച്ചു.
ബെൻ സെബാസ്റ്റ്യൻ,
ഐസക്ക് സക്കറിയ,
ദേവരാജൻ,പ്രദീപ് ബാലൻ, രമേശ്കാപ്പാട്,നിഷാസാരംഗ്,അഞ്ജന അപ്പുക്കുട്ടൻ,ആമീന നിജാം,സാവിത്രി ശ്രീധരൻ, മല്ലിക റാണി, കോഴിക്കോട് രമാദേവി എന്നിവരാണ് മറ്റു താരങ്ങൾ.

എൻ എം മൂവീസ്സിന്റെ ബാനറിൽ നസീർ എൻ എം നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം എൽദോ ഐസക്ക് നിർവ്വഹിക്കുന്നു.
എ ശാന്തകുമാർ
കഥതിരക്കഥ,സംഭാഷണമെഴുതുന്നു.സംഗീതം-പ്രകാശ് അലക്‌സ്,വത്സൻ ശങ്കരൻ,എഡിറ്റർ - അയൂബ് ഖാൻ.പ്രൊഡക്ഷൻ കൺട്രോളർ-നിജിൽ ദിവാകരൻ,കല-മുരളി ബേപ്പൂർ, മേക്കപ്പ്-സുജിത് പറവൂർ, കോസ്റ്റ്യൂം-ചന്ദ്രൻ ചെരുവന്നൂർ,സ്റ്റിൽസ്- ഉണ്ണി ആയൂർ,ഡിസൈൻ- സ്കൗട്ട് ഡിസൈൻസ്,ചീഫ് അസോസിയേറ്റ് ഡയറക്ടർ-പ്രശാന്ത് വി. മേനോൻ,
അസിസ്റ്റന്റ് ഡയറക്ടർ-എം എം രാഗേഷ്, അനീഷ് കുറുപ്പ്, ബിജു കൃഷ്ണ, ഹാരീസ് ആലപ്പി, വിഷ്ണു രാജ്,പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്-ഷാജി തിരുവാങ്കുളം,പ്രൊഡക്ഷൻ മാനേജർ-നിഷാന്ത് പന്നിയങ്കര.
പി ആർ ഒ-എ എസ് ദിനേശ്.

No comments:

Powered by Blogger.