സിനിമയിലെ എൻ്റെ ഈ നാൽപ്പത്തിരണ്ടാം വർഷത്തിൽ 2022 ൽ ഒരു നിർമ്മാണകമ്പനി തുടങ്ങുകയും, വരും വർഷങ്ങളിൽ ഏതാനും നല്ല ചിത്രങ്ങൾ, എല്ലാ ഭാഷകളിലും നിർമ്മിക്കുന്ന സംരഭത്തിന് തുടക്കം കുറിക്കുകയുമാണ്.
ചേക്കേറാൻ ഒരു ചില്ല (1986) ക്കുശേഷം മറ്റൊരു ചിത്രവും ഞാൻ നിർമ്മിച്ചിരുന്നില്ല. എൻ്റെ പുതിയ നിർമ്മാണ കമ്പനിയായ Otio Entertainments LLP നിർമ്മിക്കുന്ന ആദ്യചിത്രമായ 'എഴുത്തോല' യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഞാനിന്ന് പുറത്തിറക്കുകയാണ്. വളരെ വ്യത്യസ്തമായ ഒരു പ്രമേയം കൈകാര്യം ചെയ്യുന്ന ഈ ചിത്രം മലയാള സിനിമക്ക് ഒരു പുതുമയാവുമെന്നപ്രതീക്ഷയോടെ അവതരിപ്പിക്കട്ടെ.
കൂടാതെ ഞാൻ നിർമ്മിക്കുന്ന എല്ലാ ചിത്രങ്ങൾക്കും പിന്തുണ പ്രതീക്ഷിച്ചു കൊണ്ട്,
നിങ്ങളുടെ സ്വന്തം,
ശങ്കർ.
Subscribe to:
Post Comments
(
Atom
)
No comments: