അട്ടപ്പാടി മധുവിൻ്റെ നാലാം ചരമവാർഷികദിനത്തിൽ " ആദിവാസിയിലെ " ചിന്ന രാജ...... എന്ന ഗാനം റിലീസ് ചെയ്തു.
"ചിന്ന രാജ" സങ്കട താരാട്ടുമായി അട്ടപ്പാടി മധു വിൻ്റെ നാലാം ചരമ വാർഷികദിനത്തിൽ "ആദിവാസി"യിലെ ആദ്യ പാട്ട് റിലീസ് ചെയ്തു.
https://youtu.be/b7uwVvHeil4
മധുവിന്റെ ജീവിതം പ്രമേയമാകുന്ന സിനിമ "ആദിവാസി", ഏരിസിന്റെ ബാനറിൽകവിയും ഹോളിവുഡ് സംവിധായകനുമായ ഡോ. സോഹൻ റോയ് നിർമ്മിച്ച് ശരത് അപ്പാനി പ്രധാന വേഷത്തിൽ അഭിനയിച്ച സിനിമ കഥയെഴുതി സംവിധാനം ചെയ്തത് വിജീഷ് മണിയാണ്.ആൾക്കൂട്ട മർദ്ദനത്തിനിടെ എടുത്ത സെൽഫിയുമായിറങ്ങിയ ചിത്രത്തിന്റെ പോസ്റ്റർ ഏറെ ചർച്ചയായിരുന്നു. ഉടൻ പ്രദർശനത്തിനെത്തുന്ന ചിത്രത്തിന്റെ ട്രീസറും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
മധുവിന്റെ കൊലപാതക കേസ് അട്ടിമറിക്കാൻ ശ്രമം നടക്കുന്നുണ്ട് എന്ന ബന്ധുക്കളുടെ ആരോപണം നിലനിൽക്കെയാണ് പോസ്റ്റർ റിലീസ് ആയത്.
ചിത്രത്തിൽ അപ്പാനി ശരത്തിനോടൊപ്പം ചന്ദ്രൻ മാരി, വിയാൻ,മുരുകേഷ് ഭുതുവഴി, മുത്തുമണി, രാജേഷ് ബി , പ്രകാശ് വാടിക്കൽ, റോജി പി കുര്യൻ, വടികയമ്മ , ശ്രീകുട്ടി , അമൃത, മാസ്റ്റർ മണികണ്ഠൻ, ബേബി ദേവിക തുടിങ്ങിയവരാണ് അഭിയിച്ചിരിക്കുന്നത്.
ഈ ചിത്രത്തിന്റെ പ്രൊഡക്ഷൻ ഹൗസ് അനശ്വര ചാരിറ്റബിൾ ട്രസ്റ്റാണ്, രചന, സംവിധാനം : വിജീഷ് മണി,നിർമാണം : സോഹൻ റോയ്,ക്യാമറ : പി. മുരുകേശ്,സംഗീതം: രതീഷ് വേഗ,എഡിറ്റിംഗ് : ബി. ലെനിൻ
സൗണ്ട് ഡിസൈൻ: ഗണേഷ് മാരാർ,സംഭാഷണം- ഗാനരചന: ചന്ദ്രൻമാരിലൈൻ,പ്രൊഡ്യൂസർ : വിയാൻ , പ്രൊജക്റ്റ് ഡിസൈനർ ബാദുഷ ആർട്ട് : കൈലാഷ്,മേക്കപ്പ് :ശ്രീജിത്ത് ഗുരുവായൂർകോസ്റ്റും : ബിസി ബേബി ജോൺ,സ്റ്റിൽസ് : രാമദാസ് മാത്തൂർ, പി.ആർ. ഒ: എ.എസ് ദിനേശ് , മീഡിയ പ്ലാനിങ് & മാർക്കറ്റിങ് ഡിസൈനിങ് :പി.ശിവപ്രസാദ്.
No comments: