പകരം വെക്കാനില്ലാത്ത പ്രതിഭയായിരുന്ന ചേച്ചിയുടെ വേർപാട് മലയാളിക്കും മലയാള സിനിമയ്ക്കും തീരാനഷ്ടം : മോഹൻലാൽ .

ഒന്നിച്ച് അഭിനയിച്ച എത്രയെത്ര സിനിമകൾ.  കുടുംബത്തിലെ ഒരാളെപ്പോലെ ഓരോ
 പ്രേക്ഷകൻ്റെയും ഹൃദയത്തിൽ, അമ്മയായും,സഹോദരിയായും, സ്നേഹം നിറഞ്ഞബന്ധുവായും നിറഞ്ഞുനിന്ന എൻ്റെ  പ്രിയപ്പെട്ട ലളിതച്ചേച്ചീ. 

അഭിനയിക്കുകയായിരുന്നില്ല ചേച്ചി, സിനിമയിലും ജീവിതത്തിലും.പ്രേക്ഷകരെയും പ്രിയപ്പെട്ടവരെയും ചേർത്തുപിടിക്കുകയായിരുന്നു, തന്മയിത്വത്തോടെ. ആ സ്നേഹം,നിറഞ്ഞപുഞ്ചിരിയോടെ കാലയവനികയ്ക്കുള്ളിൽ മറയുമ്പോൾ, കേവലം ഔപചാരികമായ വാക്കുകൾ കൊണ്ട് ആദരാഞ്ജലികൾ അർപ്പിക്കാൻ ആവുന്നില്ല. പകരം വെക്കാനില്ലാത്ത പ്രതിഭയായിരുന്ന ചേച്ചിയുടെ വേർപാട് മലയാളിക്കും മലയാള സിനിമയ്ക്കും തീരാനഷ്ടം തന്നെയാണ്. 
പ്രണാമം ചേച്ചീ.

മോഹൻലാൽ .
( " അമ്മ " പ്രസിഡൻ്റ് )

No comments:

Powered by Blogger.