കീർത്തി സുരേഷിൻ്റെ തെലുങ്ക് മ്യൂസിക് വീഡിയോ " ഗാന്ധാരി " സോഷ്യൽ മീഡിയായിൽ തരംഗം സ്യഷ്ടിക്കുന്നു.

കീർത്തി സുരേഷ് അഭിനയിച്ച  തെലുങ്ക്  മ്യൂസിക് വീഡിയോ " ഗാന്ധാരി "  ഇപ്പോൾ സോഷ്യൽ മീഡിയായിൽ തരംഗം സ്യഷ്ടിക്കുകയാണ്... 

" ഗാന്ധാരി " എന്ന  ഈ തെലുങ്ക്  മ്യൂസിക് വീഡിയോ സോണി മ്യൂസിക് സൗത്തിന്റെ യൂട്യൂബ് ചാനലിൽ ആണ്  റിലീസ് ചെയ്തത്. കീർത്തി സുരേഷിൻ്റെ ഈ വീഡിയോ  സംവിധാനം ചെയ്തിരിക്കുന്നത് പ്രശസ്തനൃത്തസംവിധായികയായ ബ്രിന്ദ മാസ്റ്റർ ആണ്. ശുദ്ദള അശോക് തേജ ഗാനരചനയും, പവൻ സി.എച്ച് സംഗീതവും നിർവ്വഹിക്കുന്നു. 

അനന്യഭട്ടാണ്  
ഗാനം ആലപിച്ചിരിക്കുന്നത്.  ഹരിഷ് കണ്ണനാണ്  ഛായാഗ്രഹണം നിർവ്വഹിച്ചിരിക്കുന്നത്. 
ഗോപി കൃഷ്ണൻ, രാധ ശ്രീധർ എന്നിവർ ചേർന്നാണ് ഈ മ്യൂസിക് വീഡിയോ എഡിറ്റ് ചെയ്തിരിക്കുന്നത്. 

കുമാർ ഗംഗപ്പന്റെ കലാ സംവിധാനവും  ,ആർച്ച മെഹ്ത, ദിനേശ്മനോഹരൻ എന്നിവരുടെവസ്ത്രാലങ്കാരവും ഈ ഗാനത്തെ മനോഹരം ആക്കിയിരിക്കുന്നു. 

No comments:

Powered by Blogger.