ജയചന്ദ്രൻ്റെ ഗാനങ്ങളുമായി ഭാവഗാനസാഗരം : ജെ.സി ഡാനിയേൽ പുരസ്കാര സമർപ്പണം നാളെ ( ഏപ്രിൽ 22 ) .


2020ലെ ജെ.സി ഡാനിയേല്‍ പുരസ്കാരത്തിന്റെ സമര്‍പ്പണം നാളെ (2022 ഫെബ്രുവരി 22 ചൊവ്വ) വൈകിട്ട് ആറു മണിക്ക് യൂണിവേഴ്സിറ്റി സെനറ്റ് ഹാളില്‍ നടക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. 

പ്രമുഖ പിന്നണി ഗായകന്‍ പി. ജയചന്ദ്രന്‍ പുരസ്കാരം ഏറ്റുവാങ്ങും. സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍ അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍26മത്ഐ.എഫ്.എഫ്.കെയുടെ ഫെസ്റ്റിവൽ ഡിസൈൻ പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.ശിവൻകുട്ടി കെ.എസ് എഫ്. ഡി. സി. ചെയർമാൻ ഷാജി എൻ. കരുണിന് നൽകി പ്രകാശനം ചെയ്യും.

പുരസ്കാര സമര്‍പ്പണത്തെ തുടര്‍ന്ന് ജയചന്ദ്രന്റെ ഗാനങ്ങള്‍കോര്‍ത്തിണക്കിക്കൊണ്ടുള്ള 'ഭാവഗാന സാഗരം' എന്ന സംഗീതപരിപാടി ഉണ്ടായിരിക്കും. വിധു പ്രതാപ്, കല്ലറ ഗോപന്‍, രവിശങ്കര്‍, അഖില ആനന്ദ്, രേഷ്മ രാഘവേന്ദ്ര എന്നിവര്‍ നാല്‍പ്പതോളം ഗാനങ്ങള്‍ ആലപിക്കും. ചടങ്ങിന്  മുന്നോടിയായി 5.30ന് പി.ജയചന്ദ്രന്റെ ഗാനങ്ങള്‍ ഡോ.ജോബി മാത്യു വെമ്പാല വയലിനില്‍ വായിക്കും.
 
മന്ത്രിമാരായ ആൻ്റണി രാജു, അഡ്വ. ജി.ആർ.അനിൽ, ജെ.സി ഡാനിയേല്‍ അവാര്‍ഡ് ജൂറി ചെയര്‍മാന്‍ അടൂര്‍ ഗോപാലകൃഷ്ണൻ, ചലച്ചിത്ര സംഗീത നിരൂപകന്‍ രവി മേനോന്‍, സാംസ്കാരിക വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി  റാണി ജോര്‍ജ് ഐ.എ.എസ്, ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ രഞ്ജിത് , വൈസ് ചെയര്‍മാന്‍ പ്രേംകുമാര്‍, സെക്രട്ടറി സി.അജോയ് എന്നിവര്‍ പങ്കെടുക്കും.

No comments:

Powered by Blogger.