തമ്പാച്ചിയിൽ ശ്രദ്ധേയമായ കഥാപാത്രവുമായി അപ്പാനി ശരത്.
അങ്കമാലി ഡയറീസ് എന്ന ചിത്രത്തിലൂടെ കടന്നു വന്ന് പ്രേക്ഷകശ്രദ്ധ ആർജിച്ച നടനാണ് അപ്പാനി ശരത്. പുതുമുഖമാണെന്ന് പോലും തോന്നിപ്പിക്കാത്ത വിധം അഭിനയം കാഴ്ചവെച്ച് നിരവധി പ്രശംസകൾ ഏറ്റു വാങ്ങി, പിന്നീട് ഒട്ടനവധി ചിത്രങ്ങളിലും തന്റെ സാന്നിധ്യം അറിയിച്ചിരിക്കുകയാണ് ശരത്.
ഇപ്പോൾ ഇതാ നവാഗതനായ മനോജ് ടി യാദവ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന "തമ്പാച്ചി " എന്ന ചിത്രത്തിലും മുഖ്യമായ വേഷത്തിലെത്തുന്നുണ്ട് താരം.
രാഹുൽ മാധവ്, സുധീർ കരമന,ചെമ്പിൽ അശോകൻ,വിജയ സി സേനൻ, സതീഷ് വെട്ടിക്കവല,ജോബി പാല,റാണ തുടങ്ങിയവരാണ് മറ്റു പ്രമുഖ താരങ്ങൾ.
ട്രൂ മൂവി മേക്കേഴ്സിന്റെ ബാനറിൽ സുനീഷ് സാമുവൽ നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം റിജു ആർ അമ്പാടി നിർവ്വഹിക്കുന്നു. സുമേഷ് സദാനന്ദ് എഴുതിയ വരികൾക്ക് ജോബി ജോൺ സംഗീതം പകരുന്നു.
എഡിറ്റർ-അയൂബ് ഖാൻ.
എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ-ലൂമിനാർ ഫിലിം അക്കാദമി,
പ്രൊജക്റ്റ് ഡിസൈനർ-എൻ എസ് രതീഷ്,പ്രൊഡക്ഷൻ കൺട്രോളർ-ബാലചന്ദ്രൻ മഞ്ചാടി,കല-ശില അനിൽ, മേക്കപ്പ്-സിനി ലാൽ, വസ്ത്രാലങ്കാരം-സുരേഷ് ഫിറ്റ് വെൽ, സ്റ്റിൽസ്-റംസീൻ ബാവ, ഡിസൈൻ-അനുലാൽ, അസോസിയേറ്റ് ഡയറക്ടർ-സലീഷ് ദേവ പണിക്കർ,രാഹുൽ കൃഷ്ണ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്-ഷജീർ അഴീക്കോട്.
Subscribe to:
Post Comments
(
Atom
)

No comments: