കോഴിക്കോടൻ ഭാഷയും
ശുദ്ധമായ നർമ്മ പ്രകടനവും കൊണ്ട് മലയാളി പ്രേക്ഷകൻ്റെ പ്രിയ താരമായി മാറിയ ഹരീഷ് കണാരൻനായകനായി അഭിനയിക്കുന്ന പുതിയ ചിത്രത്തിൽ സൗബിൻ ഷാഹിറും സുപ്രധാനമായ ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നു.
ഇനിയും നാമകരണം ചെയ്തിട്ടില്ലാത്ത ഈ ചിത്രം സംവിധാനം ചെയ്യുന്നത്.
നവാഗതനായ ബിജോയ് ജോസഫാണ്.മഹേഷ് നാരായണൻ, വി.കെ.പ്രകാശ്, ജോസ് സെബാസ്റ്റ്യൻ എന്നിവർക്കൊപ്പം പ്രവൃർത്തിച്ചു പോന്നിരുന്ന വ്യക്തിയാണ് ബിജോയ് ജോസഫ്.
ജെമിനിസ്റ്റുഡിയോസ് അവതരിപ്പിക്കുന്ന ഈ ചിത്രം റിയാണോ റോസ് പ്രൊഡക്ഷൻസിൻ്റെ ബാനറിൽ ജോൺ കു ടിയാൻമലയും ഹരീഷ് കണാരനും ചേർന്നാണ് നിർമ്മിക്കുന്നത്.ഹരീഷ് കണാരൻ്റെ ആദ്യ നിർമ്മാണ സംരംഭം കൂടിയാണ് ഈ ചിത്രം.
തികച്ചുംഗ്രാമീണാന്തരീക്ഷത്തിലൂടെ ഒരു സർക്കാർ ജീവനക്കാരൻ്റെ ജീവിതത്തിൽ അരങ്ങേറുന്ന സംഭവങ്ങൾ രസകരവും ഹൃദയസപ്ർശിയുമായ മുഹൂർത്തങ്ങളിലൂടെ അവതരിപ്പിക്കുകയാണ് ഈ ചിത്രത്തിലൂടെ.വർണ്ണപ്പൊലിമയില്ലാതെ ജീവിതത്തിൻ്റെ യഥാർത്ഥ്യങ്ങൾക്കാണ് ഈ ചിത്രം പ്രാധാന്യം നൽകുന്നത്.
ഇതിലെ ഉല്ലാസ് എന്ന കഥാപാത്രം നമ്മുടെ
സമൂഹത്തിലെ നാം ഓരോരുത്തരുടേയും പ്രതിനിധിയായിത്തന്നെ കണക്കാക്കാം.അജു വർഗീസ്,
സലിംകുമാർ, ജോണി ആൻ്റണി, ഇടവേള ബാബു' നിർമ്മൽ പാലാഴി, സരയൂ ,സീനത്ത്, എന്നിവരും പ്രധാന കഥാപാത്രങ്ങളെഅവതരിപ്പിക്കുന്നു.
കഥ-ബിജോയ് ജോസഫ് -
തിരക്കഥ -സംഭാഷണം പോൾ വർഗീസ്.ഹരിനാരായണൻ്റെ വരികൾക്ക് എബി സാൽവിൻ ഈണം പകർന്നിരിക്കുന്നു.
മനോജ പിള്ളയാണ് ഛായാഗ്രാഹകൻ.
എഡിറ്റിംഗ് നൗഫൽഅബ്ദുള്ള,
കലാസംവിധാനം - ത്യാഗു തവനൂർ.കോസ്റ്റ്യം - ഡിസൈൻ.ലിജി പ്രേമൻ -
മേക്കപ്പ് - ഹസ്സൻ വണ്ടൂർ.
പ്രൊഡക്ഷൻ എക്സിക്കുട്ടിവ് - അഭിലാഷ് അർജുൻ.
പ്രൊഡക്ഷൻ കൺട്രോളർ. റിച്ചാർഡ് .
വെള്ളൂർ, കൊച്ചി, അങ്കമാലി എന്നിവിടങ്ങളിലായി ഈ ചിത്രത്തിൻ്റെ ചിത്രീകരണം പൂർത്തിയാകും.
വാഴൂർ ജോസ്.
ഫോട്ടോ - ശ്രീജിത്ത് ചെട്ടിപ്പടി.
Subscribe to:
Post Comments
(
Atom
)

No comments: