എം. ശശികുമാർ ,മഡോണ സെബാസ്റ്റ്യൻ ,എസ്. ആർ പ്രഭാകരൻ ടീമിൻ്റെ " കൊമ്പു വച്ച സിങ്കമടാ " നാളെ ( ജനുവരി 14) കേരളത്തിൽ റിലീസ് ചെയ്യും.
എം. ശശികുമാർ ,മഡോണ സെബാസ്റ്റ്യൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എസ്. ആർ പ്രഭാകരൻ രചനയും സംവിധാനവും നിർവ്വഹിക്കുന്ന തമിഴ് ചിത്രമാണ് " കൊമ്പു വച്ച സിങ്കമടാ " .
മലയാള സിനിമ താരങ്ങളായ ഹരീഷ് പേരടി ,കുളപ്പുള്ളി ലീല എന്നിവരോടൊപ്പം സൂരി, മഹേന്ദ്രൻ ,അരുൾദോസ് , ശങ്കിലി മുരുകൻ ,സെൻട്രയൻ, ശ്രീപ്രിയങ്ക , ഇന്ദ്രർ കുമാർ ,ദീപ രാമാനുജം എന്നിവരും ഈ ചിത്രത്തിൽ അഭിനയിക്കുന്നു.
എൻ.കെ. ഇബ്രാഹിം ഛായാഗ്രഹണവും ,വി. ഡോൺ ബോസ്കോ എഡിറ്റിംഗും, ദീബു നൈനാൻ തോമസ് സംഗീതവും, അർജുന കാമരാജ് ,യുഗഭാരതി,ജികെബി എന്നിവർ ഗാനരചനയും നിർവ്വഹിക്കുന്നു. ചിന്മയി, കെ.എസ് ഹരിശങ്കർ, കപിൽ കപിലൻ ,സത്യപ്രകാശ്, അല ബി. ബാല എന്നിവരാണ് ഗാനങ്ങൾആലപിച്ചിരിക്കുന്നത്.

No comments: