ഡോമിന്‍ ഡി. സില്‍വയുടെ സംവിധാനത്തിൽ ജോജു ജോര്‍ജ്ജും, പൃഥ്വിരാജും, ഷീലു എബ്രഹാമും പ്രധാന വേഷത്തിൽ എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് 'സ്റ്റാര്‍'. ഒക്ടോബർ 29ന് കേരളത്തിലെ തീയേറ്ററുകളിൽ ആദ്യം പ്രദർശനത്തിനെത്തുന്ന ചിത്രമാവും 'സ്റ്റാർ'.ഒരു സൈക്കോളജിക്കൽ മിസ്റ്ററി
ഗണത്തിൽ പെടുന്ന സിനിമ ആയിരിക്കും 'സ്റ്റാർ' എന്ന് അണിയറപ്രവർത്തകർ അവകാശപ്പെടുന്നത്.
"Burst of Myths" എന്ന ടാഗ് ലൈനിൽ ഇറങ്ങുന്ന ചിത്രത്തിന് അന്തമായ വിശ്വാസങ്ങളെയും സമൂഹത്തിൽ മതത്തിന്റെ പേരിൽ കെട്ടി പൊക്കിയ പല കാഴ്ചപാടുകളെയും യുക്തിയാൽ പൊളിച്ചെഴുതുന്നു എന്നൊരു പ്രത്യേകത കൂടിയുണ്ട്. ഒരു കുടുംബ പശ്ചാത്തലത്തിൽ നടക്കുന്ന സംഭവങ്ങളാണ് സിനിമയിലെ പ്രധാന മുഹൂർത്തങ്ങൾ എന്ന് ട്രൈലെറിലൂടെ മനസ്സിലാക്കാൻ കഴിയുന്നുണ്ട്. ജോജു ജോർജും ,ഷീലു അബ്രഹാമും മുഖ്യ വേഷത്തിൽ എത്തുന്ന "സ്റ്റാർ"ൽ അതിഥി താരമായിട്ടാണ് പൃഥ്വിരാജ് എത്തുന്നത്.
അബാം മൂവീസിന്‍റെ ബാനറില്‍ എബ്രഹാം മാത്യു നിര്‍മ്മിക്കുന്ന സിനിമ, ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്നതാണ്. നവാഗതനായ സുവിന്‍ എസ് സോമശേഖരന്‍റേതാണ് രചന. സാനിയ ബാബു, ശ്രീലക്ഷ്മി, തൻമയ് മിഥുൻ,ജാഫര്‍ ഇടുക്കി, സബിത, ഷൈനി രാജൻ, രാജേഷ് ബി തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കള്‍. മീഡിയ മാർക്കറ്റിങ്: അരുൺ പൂക്കാടൻ,വാർത്ത പ്രചാരണം: പി.ശിവപ്രസാദ്.
സലിം പി. ചാക്കോ
Subscribe to:
Post Comments
(
Atom
)

No comments: