ജനങ്ങൾക്ക് വേണ്ടി ഭരിക്കാനുള്ള തീരുമാനവുമായി കടയ്ക്കൽ ചന്ദ്രൻ ഒടിടി ഫ്ലാറ്റ്ഫോമായ നെറ്റ്ഫ്ലിക്സിൽ.
രാഷ്ടീയ പശ്ചാത്തലത്തിലുള്ള " വൺ " തീയേറ്ററുകളിലെ വിജയത്തിന് ശേഷം ഒടിടി ഫ്ലാറ്റ്ഫോമായ നെറ്റ്ഫ്ലക്സിൽ ഇന്ന് എത്തി.
കൊല്ലം ജില്ലയിലെ രാഷ്ട്രീയ കേന്ദ്രമായ കടയ്ക്കലിൽ നിന്നുള്ള നേതാവ് ചന്ദ്രൻ കേരളത്തിന്റെ മുഖ്യമന്ത്രിയാവുന്നു.
ഭാവിയിൽ ചിലപ്പോൾ ചർച്ച ചെയ്യപ്പെടേണ്ട ഒരു വിഷയമാണ് സിനിമ ചുണ്ടികാട്ടുന്നത് .
പൊളിറ്റിക്കൽ ഇഷ്യൂ എന്നതിനപ്പുറം ജനങ്ങൾക്ക് നന്മയുണ്ടാക്കുന്ന ഒരുകാര്യമാണിത്.
കേരളത്തിന്റെ മുഖ്യമന്ത്രി കടയ്ക്കൽ ചന്ദ്രനായി മമ്മൂട്ടി വേഷമിടുമ്പോൾ പ്രതിപക്ഷ നേതാവ് മരംപ്പള്ളി ജനാർദ്ദനനായി മുരളിഗോപിയും ,പാർട്ടി സെക്രട്ടറി ബേബിച്ചനായി ജോജു ജോർജ്ജും ,
നിയമസഭ സ്പീക്കർ കെ.സി. ജയകുമാറായി സിദ്ദീഖും ,മുഖ്യമന്ത്രി കടയ്ക്കൽ ചന്ദ്രന്റെ സഹോദരി ലതികയായി നിമിഷ സജയനും ,സനൽ ജോർജ്ജ് വർഗ്ഗീസായി മാത്യു തോമസും,
ഫ്രീലാൻഡ് പത്ര
പ്രവർത്തക മെറിൻ ജോസഫായിഇഹാനി
കൃഷ്ണയും, സ്വകാര്യ കമ്പനി തൊഴിലാളിയായി ഗായത്രി അരുണും ,റിട്ട. കോളേജ് പ്രൊഫസർ വാസുദേവപണിക്കരായി മധുവും , അഡ്വ. ജനറൽ അജയമോഹനായി രഞ്ജിതും ,ചീഫ് സെക്രട്ടറി ഷംസുദീൻഐ.എ.എസ്സായി ശങ്കർ രാമകൃഷ്ണനും ,ദിനേഷ് രാജ്എം.പിയായി സുദേവ് നായരും, വിജിലൻസ് ഡയറ്കടർ അലക്സ് തോമസ് ഐ.പി.എസ്സായി കൃഷ്ണകുമാറും, പ്രതിപക്ഷ എം.എൽ.എ പി. സുഗുണനായി ജഗദീഷും ,നോട്ടറി വക്കീൽ ജോർജ്ജ് വർഗ്ഗീസായി
സലീംകുമാറും, ഇബ്രാഹിമായി മാമുക്കോയയും വേഷമിടുന്നു.
മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി റോഷൻ അലക്സായി വിവേക് ഗോപനും,ധനകാര്യവകുപ്പ് മന്ത്രി ഡി.കെ. പരമേശ്വരനായി ദേവനും, ഷൈൻ തോമസായി നിഷാദ്സാഗറും, എസ്.ഐ
ജയകൃഷ്ണനായി അബു സലീമും ,തിരുവനന്തപുരം മേയർ എൻ.
ദിവാകരകൈമളായി രൺജി പണിക്കരും, നഗരസഭ കൗൺസിലർ ആയി നന്ദുവും,
ആർ.ഭാസ്കരനായി റിസബാവയും ,എം എൽ.എ കാര്യവട്ടം ശ്രീകുമാറായി മുകുന്ദൻ മോനോനും ,എം.എൽ.എ ടോം മുക്കാടനായി ജയകൃഷ്ണനും,എം.എൽ .എ നിലമേൽ രാജനായി സുരേഷ് കൃഷ്ണയും, പ്രതിപക്ഷ എം.എൽ. എ സമീർ കല്ലായിയായി സാദീഖും ,വ്യവസായ മന്ത്രി ടി.എം. മുസലിയാരായി സുധീർ കരമനയും, സാംസ്കാരിക വകുപ്പ് മന്ത്രി വിശ്വംഭരനായി ജയൻ ചേർത്തലയും, റവന്യു വകുപ്പ് മന്ത്രി കുറിയാക്കോസായി അലൻസിയർ ലേ ലോപ്പസും ,എം.എൽ.എ ഗീതാ ഹരിപ്രസാദായി അർച്ചന മനോജും, എം.എൽ.എ ചിറ്റാർ ഗോപാലാകൃഷ്ണനായി ബാലാജി ശർമ്മയും, അഡ്വ.പത്മനാഭനായി വെട്ടുകിളി പ്രകാശും , ജയ്മോനായി അര്യൻ കൃഷ്ണാമോനോനും , എം.എൽ.എ. ടി .പി ദാമോദരനായി മേഘനാഥനും ,മന്ത്രി നാരായണൻതമ്പിയായി അന്തരിച്ച പി. ബാലചന്ദ്രനും, പ്രതിപക്ഷ എം.എൽ.എ സതീശനായി പ്രശാന്ത് അലക്സാണ്ടറും,എം.എൽ.എ അനിൽ
തോമസായി വി.കെ. ബൈജുവും ,ഇന്ദിരയായി രശ്മി ബോബനും ,എം .എൽ .എ സെലിനായി ശ്രീജാദാസും, രാജഗോപാലായി റിയാസ് നർമ്മകാലായും , സെക്യൂരിറ്റി ഓഫീസർ തോമസ്സായി കലാഭവൻ ഹനീഫും , ബിനു ആയി അസീസ് നെടുമങ്ങാടും, കെ. ലാൽജി സിറ്റി പോലീസ് കമ്മീഷണറായും ,നാസർ ലത്തീഫ് പ്രൊഫ. ജോർജ് കോരയായും ,ബാലചന്ദ്രമേനോൻ ഡോ. ശ്രീകർ വർമ്മയായും ,വിയാൻ മംഗലശ്ശേരി ഫെലിക്സായും ,നസ്മൽ അലി അഹമ്മദ് മുനീറായും , പ്രേംജിത് ലാൽ ടി.കെ. സന്തോഷായും , അനുഭവ ജോർജ് തിരുവനന്തപുരം ജില്ല കളക്ടറായും വേഷമിടുന്നു.
" വൺ " സംവിധാനം ചെയ്യുന്നത് സന്തോഷ് വിശ്വനാഥാണ് ." ചിറകൊടിഞ്ഞ കിനാക്കൾ " എന്ന ചിത്രം അഞ്ച് വർഷങ്ങൾക്ക് മുൻപ് അദ്ദേഹം സംവിധാനം ചെയ്തിരുന്നു.
രചന ബോബി - സഞ്ജയും , സംഗീതം ഗോപിസുന്ദറും ,ഛായാഗ്രഹണം വൈദി സോമസുന്ദരവും, എഡിറ്റിംഗ് നിഷാദ് യൂസഫും ,പ്രൊഡക്ഷൻ കൺട്രോളർ ബാദുഷ എൻ.എമ്മും ,ഗാനരചന റഫീഖ് അഹമ്മദും ,മേക്കപ്പ് എസ് .ജോർജ്ജ് (മമ്മൂട്ടി ) ,ശ്രീജിത് ഗുരുവായൂരും, കലാ
സംവിധാനം ദിലീപ്നാഥും , പി.ആർ.ഒ മഞ്ജു ഗോപിനാഥും നിർവ്വഹിക്കുന്നു.
സലിം പി. ചാക്കോ .
www.
cinemaprekshakakoottayma.com


No comments: