ചിരിയുടെ ഉത്സവം തീർത്ത് " Tസുനാമി " .ഇന്നസെന്റിന്റെ കോമഡികൾ കിടുക്കി. ആരാദ്ധ്യ ആൻ മലയാള സിനിമയിൽസജിവമാകുന്നു.
നടനും, സംവിധായകനും, നിർമ്മാതാവുമായ ലാൽ, മകൻ ജീൻ പോൾ ലാൽ ( ലാൽ ജൂനിയർ) എന്നിവർ ചേർന്ന് സംവിധാനം ചെയ്ത " Tസുനാമി " പ്രേക്ഷകരെ പിടിവിട്ട് ചിരിപ്പിക്കാൻ തീയേറ്ററുകളിൽ എത്തി.Based on an ഇന്നസെന്റ് True Story എന്ന ടാഗ് ലൈനാണ് ഈ ചിത്രത്തിന് നൽകിയിരിക്കുന്നത്.
കോമഡിയുടെ പശ്ചാത്തലത്തിൽ അച്ഛനും, മകനും ചിരിയുടെ മാലപ്പടക്കം പൊട്ടിക്കാൻ T സുനാമിയിലുടെ കഴിഞ്ഞു. ലാലിന്റെ മകൾ മോണിക്കയുടെ ഭർത്താവ് അലൻ ആന്റണിയാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.
ഛായാഗ്രഹണം അലക്സ് പുളിക്കലും ,എഡിറ്റിംഗ് രതീഷ് രാജും, സംഗീതം യക്ഷൻ ഗാരി പെരേര, നേഹാ നായർ എന്നിവരും, കലാ സംവിധാനം പ്രതാപ് രവീന്ദ്രനും, വസ്ത്രലങ്കാരം പ്രവീൺ വർമ്മയും ,മേക്കപ്പ് ആർ .ജി വയനാടും നിർവ്വഹിക്കുന്നു .ചീഫ് അസോസിയേറ്റ് ഡയറ്കടർ നിഥിൻ മിഖായേലും, പ്രൊഡക്ഷൻ എക്സിക്യൂട്ടിവ് ജസ്റ്റിൻ കൊല്ലവും , പ്രൊഡക്ഷൻ കൺട്രോളർ അനീഷ് പെരുമ്പിലാവും,
എക്സിക്യൂട്ടവ് പ്രൊഡ്യൂസർ അനൂപ് വേണുഗോപാലുമാണ്.
സലിം പി. ചാക്കോ .
cpk desk .

No comments: