മരണങ്ങളിലെ ദുരൂഹത മാറ്റാനാണ് അദൃശ്യമായതിനെ തേടി ഫാ. ബനഡിക്ട് എത്തുന്നത്. ബേബി മോണിക്കയുടെ മികച്ച അഭിനയം.



നവാഗതനായ ജോഫിൻ ടി. ചാക്കോ മമ്മൂട്ടിയെ നായകനാക്കി സംവിധാനം ചെയ്ത   " THE PRIEST " തീയേറ്ററുകളിൽ എത്തി.
ഹൊറർ മിസ്റ്റീരിയസ്  ത്രില്ലർ ഗണത്തിലാണ് സംവിധായകൻ ഈ  ചിത്രം ഒരുക്കിയിട്ടുള്ളത്.  

മഞ്ജുവാര്യർ അദ്യമായാണ് മമ്മൂട്ടിയെക്കൊപ്പം അഭിനയിക്കുന്നത്. നിഖില വിമൽ ,കരിക് ഫെയിം അമേയ മാത്യു , സാനിയ ഈയപ്പൻ ,  ,മധുപാൽ ,ജഗദീഷ് ,വെങ്കിടേഷ് വി.പി., ശിവദാസ് കണ്ണൂർ ,ടോണി  കൈദി ഫെയിം ബേബി മോണിക്ക , ടി.ജി രവി ,രമേശ് പിഷാരടി ,ദിനേശ് പണിക്കർ ,നസീർ സംക്രാന്തി,
സംവിധായകൻ വി.കെ. പ്രകാശ് തുടങ്ങിയവർ ഈ സിനിമയിൽ അഭിനയിക്കുന്നു .

ആലാട്ട് കുടുംബത്ത്  സംഭവിക്കുന്ന മൂന്ന് തുടർ അത്മഹത്യകളിലെ നിഗൂഡത അന്വേഷിക്കുന്ന ഡി.വൈ.എസ്.പി ശേഖറിനൊപ്പം  വൈദികനും സൈക്കോളിസ്റ്റുമായ  ഫാ: ബനഡിക്ടും അന്വേഷണത്തിൽ പങ്കാളിയാകുന്നു. ഇതേ തുടർന്ന് നടക്കുന്ന സംഭവങ്ങളാണ് സിനിമയുടെ പ്രമേയം. 

മരണങ്ങളിലെ ദൂരൂഹത മറ്റാനാണ് ആദൃശ്യമായതിനെ തേടിയുള്ള കുറ്റാന്വേഷണം നടത്തുന്നത്. ഇരുട്ടിലേക്ക് വെളിച്ചം വീശാൻ ഫാ: ബനഡികിടിന് കഴിയുമോ ? ഇതാണ് സിനിമ പറയുന്നത്. 

ജിസ്ജോയിയോടൊപ്പം സഹ സംവിധായകനായി ജോഫിൻ ടി. ചാക്കോ പ്രവർത്തിച്ചിരുന്നു. കഥ ജോഫിൻ ടി. ചാക്കോയും ,തിരക്കഥ ശ്യാം മോനോനും ,ദീപു പ്രദീപും ,സംഗീതം രാഹുൽരാജും, ഛായാഗ്രഹണം അഖിൽ ജോർജ്ജും  ,എഡിറ്റിംഗ് ഷമീർ മുഹമ്മദും ,ഗാനരചന ബി.കെ. 
ഹരിനാരായണനും ,പ്രൊഡക്ഷൻ ഡിസൈനർ ബാദുഷ എൻ.എംമും  , ശബ്ദലേഖനം ജയദേവനും ,സൗണ്ട് മിക്സിംഗ് സിനോയ് ജോസഫും ,കലാസംവിധാനം സുജിത് രാഘവും ,മേക്കപ്പ് ജോർജ് സെബാസ്റ്റ്യൻ ,അമൽചന്ദ്രൻ എന്നിവരും ,കോസ്റ്റും പ്രവീൺ വർമ്മയും ,ആക്ഷൻ കൊറിയോഗ്രാഫി സുപ്രീം സുന്ദർ ,മാഫിയശശി എന്നിവരും  ചീഫ് അസോസിയേറ്റ് ഡയറ്കടർ ബേബി പണിക്കരും ,  അസോസിയേറ്റ് ഡയറക്ടർ പ്രേംനാഥും  ,  ചീഫ് അസോസിയേറ്റ് ഛായാഗ്രഹകൻ പ്രവീൺ ചക്രപാണിയും , പ്രൊഡക്ഷൻ കൺട്രോളർ പ്രശാന്ത് നാരായണനും  , മീഡിയ പ്രമോഷൻ മഞ്ജു ഗോപിനാഥും  നിർവ്വഹിക്കുന്നു. സുജാത മോഹൻ ,ബേബി നിയ ചാർലി ,മെറിൻ ഗിഗറി എന്നിവരാണ് ഗാനങ്ങൾ ആലപിച്ചിരിക്കുന്നത്. 

ആന്റോ ജോസഫും ( ആന്റോ ജോസഫ് ഫിലിം കമ്പനി ) ബി. ഉണ്ണികൃഷ്ണനും ( ആർ.ഡി ഇല്യൂമിനേഷന്സ്)  ,വി.എം ബാബുവും ചേർന്നാണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്. മൂന്നൂറോളം  തീയേറ്ററുകളിൽ ആന്റോ ജോസഫ് ഫിലിം കമ്പനിയാണ് ചിത്രം വിതരണം ചെയ്തിരിക്കുന്നത്.  

മമ്മൂട്ടി നിരവധി കുറ്റാന്വേഷണ സിനിമകളിൽ  വിവിധ കഥാപാത്രങ്ങൾ  ചെയ്തിട്ടുണ്ടെങ്കിലും അതിൽ നിന്നെല്ലാം വ്യത്യസ്തയുള്ള കഥാപാത്രമാണ് ഫാ: ബനഡിക്ട് . 

മമ്മൂട്ടി ഫാ: ബെനഡിക് ആയി തിളങ്ങി. അമേയ ഗ്രബിയേലായി ബേബി മോണിക്ക മികച്ച അഭിനയം കാഴ്ചവച്ചു. സുസന്നയായി മഞ്ജുവാര്യരും ,ജെസിയായി നിഖില വിമലും ,ഡി.വൈ.എസ്.പി ശേഖറായി ശിവദാസ് കണ്ണൂരും പ്രേക്ഷക ശ്രദ്ധ നേടി. 

സംഗീതവും പശ്ചാത്തല സംഗീതവും സിനിമയ്ക്ക് മാറ്റ് കൂട്ടി. തിരക്കഥ തന്നെയാണ് സിനിമയുടെ ഹൈലൈറ്റ്. സംവിധായകൻ ആദ്യ ചിത്രത്തിലൂടെ തന്റെ സംവിധാന മികവ്  തെളിയിച്ചു. ഛായാഗ്രഹണവും മികവുറ്റതായി .

കുടു:ബ പ്രേക്ഷർക്കും ഇഷ്ടപ്പെടുന്ന തരത്തിലുള്ള കഥയാണ് ഈ സിനിമയിൽ ഉൾകൊള്ളിച്ചിരിക്കുന്നത്.
പ്രേക്ഷകരെ വീണ്ടും തിയേറ്ററിൽ എത്തിക്കാൻ ഈ സിനിമയ്ക്ക് കഴിയുമെന്ന് പ്രതീക്ഷിക്കാം ..  


Rating : 3.5 / 5.
സലിം പി.ചാക്കോ . 

No comments:

Powered by Blogger.