" അമ്മ" ആസ്ഥാനമന്ദിരം മോഹൻലാലും മമ്മൂട്ടിയും ചേർന്ന് ഉദ്ഘാടനം ചെയ്തു. അമ്മയുടെ ബിഗ് ബഡ്ജറ്റ് ചിത്രം പ്രഖ്യാപിച്ചു.
താരസംഘടനയുടെ പുതിയ ആസ്ഥാന മന്ദിരത്തിന്‍റെ ഉദ്ഘാടനം അമ്മ പ്രസിഡന്റ് മോഹൻലാലും ,നടൻ മമ്മൂട്ടിയും ചേർന്ന് ഉദ്ഘാടനം ചെയ്തു. കലൂര്‍ ദേശാഭിമാനി റോഡിലാണ് പത്ത് കോടിയിലേറെ രൂപ ചെലവിട്ട് മൂന്ന് നിലകളിലായി പുതിയ കെട്ടിടം നിര്‍മിച്ചത്.
ജനറൽ സെക്രട്ടറി ഇടവേള ബാബു ,
ടിനി ടോം , ജഗദീഷ് , പി.കെ.
" അമ്മ "ഒരുക്കുന്ന താരനിബിഡ ചിത്രത്തിന് പേരിടാൻ പ്രേക്ഷകർക്ക് അവസരം മോഹൻലാൽ പ്രഖ്യാപിച്ചു.
ചിത്രത്തിന്റെ ടൈറ്റില്‍ ഇനിയും നിശ്ചയിച്ചിട്ടില്ല. ഈ പുതിയ സിനിമയ്ക്കായി ജനപങ്കാളിത്തം നേടുന്നതിന്‍റെ ഭാഗമായാണ് അണിയറക്കാര്‍ ടൈറ്റില്‍ മത്സരം നടത്തുന്നത്
കൊവിഡിന്റെ പശ്ചാത്തലത്തില്‍ സിനിമ വ്യവസായത്തിന്റെ സാമ്പത്തിക നഷ്ടം മറികടക്കാനാണ് ട്വന്റി ട്വന്റി പോലൊരു സിനിമ ചെയ്യുന്നതെന്ന് മോഹന്‍ലാല്‍ പറഞ്ഞു. ഏകദേശം 140-ൽ പരം താരങ്ങൾക്ക് ഇതില്‍ അഭിനയിക്കാന്‍ കഴിയും. അങ്ങനെയൊരു കഥയാണ് ഈ സിനിമയ്ക്കും ഉള്ളത്.

No comments: