മഞ്ജു വാര്യരുടെ ഹൊറർ സിനിമ " ചതുർമുഖം " .
മഞ്ജു വാര്യരെ കേന്ദ്ര കഥാപാത്രമാക്കി നവാഗതരായ രഞ്ജിത് കമലശങ്കറും , സലീൽ വിയും ചേർന്ന് സംവിധാനം ചെയ്യുന്ന ഹൊറർ ചിത്രമാണ് " ചതുർമുഖം " .
ഹൌ ഓള്‍ഡ് ആര്‍ യൂ-വിലൂടെ തിരിച്ച് വന്ന മുതല്‍ അവരുടെ ഓരോ സിനിമയും പ്രേക്ഷകര്‍ ഇരുകയ്യും നീട്ടി സ്വീകരിച്ചിട്ടുള്ളവയാണ്. മുൻപ് ഒരു പാട്ടിനും ലഭിച്ചിട്ടില്ലാത്ത പ്രതികരണമാണ് അവര്‍ പാടി അഭിനയിച്ച് 'കിം കിം' എന്ന ഗാനത്തിന് ലോകത്തെമ്പാടുമുള്ള സഹൃദയരില്‍ നിന്ന് ലഭിച്ചിട്ടുള്ളത്.
25 വര്‍ഷത്തെ അഭിനയജീവിതത്തില്‍ ഇന്നേ വരെ അവര്‍ ഒരു ഹൊറര്‍ സിനിമയില്‍ അഭിനയിച്ചിട്ടില്ലെന്നത് ആശ്ചര്യകരമായ വസ്തുതയാണ്. എന്നാല്‍ ചതുര്‍മുഖം എന്ന മഞ്ജുവാര്യര്‍ ,സണ്ണിവെയ്‍ന്‍ ചിത്രം
ആ വിടവ് നികത്തുമെന്നാണ് അണിയറക്കാര്‍ പറയുന്നത്.
25 വര്‍ഷത്തെ കരിയറില്‍ മഞ്ജു ആദ്യമായ് അഭിനയിക്കുന്ന ഹൊറര്‍ സിനിമയാണ് ചതുര്‍മുഖം. ഇത്രയും കാലത്തെ സിനിമാജീവിതത്തില്‍ ആദ്യമായ് റോപ്പ് സ്റ്റണ്ടുകള്‍ ചെയ്തുവെന്ന പ്രത്യേകതയും ചതുര്‍മുഖത്തിനുണ്ട്. മലയാളത്തില്‍ മറ്റൊരു അഭിനേത്രിയും ചെയ്യാന്‍ ധൈര്യപ്പെട്ടിട്ടില്ലാത്ത ത്രില്ലിംഗ് സീക്വന്‍സുകള്‍ ഈ സിനിമയുടെ പ്രത്യേകതയാണ്.
സണ്ണി വെയ്ൻ , അലൻസിയർ ലേ ലോപ്പസ് , ശ്യാമപ്രസാദ് ,ശ്രീകാന്ത് മുരളി ,കലാഭവൻ പ്രജോദ് ,റോണി വർഗ്ഗീസ് ,നവാസ് വളളിക്കുന്ന് ,ബാബു അ നൂർ ,ബാലാജി ശർമ്മ ,' അസീസ് ,നിരഞ്ജന അനൂപ് എന്നിവർ ഈ സിനിമയിൽ അഭിനയിക്കുന്നു.
അഭിനന്ദൻ രാമാനുജം ഛായാഗ്രഹണവും, അഭയകുമാർ ,അനിൽ കുര്യൻ എന്നിവർ തിരക്കഥയും, ഡോൺ വിൻസെന്റ് സംഗീതവും നിർവ്വഹിക്കുന്നു. ജിസ് ടോംസ് മൂവീസിന്റെ ബാനറിൽ ജിസ് ടോംസും ,ജസ്റ്റിൻ തോമസും ചേർന്നാണ് " ചതുർമുഖം " നിർമ്മിക്കുന്നത്.

No comments: