നിഗൂഡതകൾ നിറച്ച് മമ്മൂട്ടി ,മഞ്ജു വാര്യർ ,ജോഫിൻ ടി. ചാക്കോ എന്നിവരുടെ " ദി പ്രീസ്റ്റ് " ടീസർ .
മമ്മൂട്ടിയും , മഞ്ജുവാര്യരും ആദ്യമായി അഭിനയിക്കുന്ന ആദ്യ ചിത്രം "ദി പ്രീസ്റ്റിന്റെ" ടീസർ റിലീസ് ചെയ്തു.
നിഖില വിമൽ, ബേബി മോണിക്ക, കരിക്ക് ഫെയിം അമേയ മാത്യു , വെങ്കിടേഷ്, ജഗദീഷ്, ടി ജി രവി, രമേശ് പിഷാരടി, ശിവദാസ് കണ്ണൂർ തുടങ്ങിയവർ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
ആന്റോ ജോസഫ് ഫിലിം കമ്പനിയും, ആർ. ഡി ഇലുമിനേഷൻസ് പ്രസൻസിന്റെയും ബാനറിൽ ആന്റോ ജോസഫും , ബി ഉണ്ണികൃഷ്ണനും ,വി എൻ ബാബുവും ചേർന്ന് നിർമ്മിക്കുന്നു.
കഥ ജോഫിൻ ടി. ചാക്കോയും ,തിരക്കഥ സംഭാഷണം ദീപുപ്രദീപ് , ശ്യാം മേനോൻ എന്നിവരും, ഛായാഗ്രഹണം അഖിൽ ജോർജ്ജും , എഡിറ്റർ ഷമീർ മുഹമ്മദും ,ഗാനരചന ബി കെ ഹരിനാരായണനും , സംഗീതം രാഹുൽ രാജും നിർവ്വഹിക്കുന്നു.
കോവിഡ് അടച്ചു പൂട്ടലുകൾക്ക് ശേഷം തിയേറ്ററുകൾ തുറന്നപ്പോൾ താരരാജാക്കന്മാരുടെ ചിത്രങ്ങൾക്കായി കാത്തിരിക്കുന്നവർക്കുള്ള സമ്മാനമാണ് " ദി പ്രീസ്റ്റ് " ടീസർ .

No comments: