" വർത്തമാനത്തിന് " കേന്ദ്ര സെൻസർ ബോർഡ് റിവേഴ്സിംഗ് കമ്മറ്റിയുടെ പ്രദർശനാനുമതി .
" വർത്തമാനം " സിനിമയ്ക്ക് കേന്ദ്ര സെൻസർ ബോർഡ് റിവേഴ്സിംഗ് കമ്മിറ്റിയുടെ പ്രവർത്തന അനുമതി നൽകിയതായി സംവിധായകൻ സിദ്ധാർത്ഥ് ശിവയും, നിർമ്മാതാവ് ആര്യാടൻ ഷൗക്കത്തും എറണാകുളം പ്രസ്സ് ക്ലബ്ബിൽ നടന്ന പത്രസമ്മേളനത്തിൽ അറിയിച്ചു.
തിരക്കഥാകൃത്ത് ആര്യാടൻ ഷൗക്കത്ത് ആയതുകൊണ്ട് സിനിമയ്ക്ക് അനുമതി നിഷേധിച്ചതെന്ന് വെളിപ്പെടുത്തിയ ബിജെപി നേതാവ് അഡ്വക്കറ്റ്. വി. സുദീപ് കുമാറിനെ സെൻസർ ബോർഡ് അംഗത്വത്തിൽ നിന്നും പുറത്താക്കണമെന്ന് സംവിധായകൻ സിദ്ധാർത്ഥ് ശിവ പറഞ്ഞു.
ഒരു സീൻ പോലും നീക്കം ചെയ്യാതെയാണ് റിവേഴ്സ്സിംഗ് കമ്മിറ്റി സിനിമയ്ക്ക് പ്രദർശനാനുമതി നൽകിയത് വർഗീയതയും മതാന്ധതയും ബാധിച്ചവർക്ക് പകരം സിനിമയെക്കുറിച്ച് വിലയിരുത്താൻ കഴിവുള്ള വരെയാണ് സെൻസർബോർഡ്ൽ നിയമിക്കേണ്ടത്...താങ്കൾക്ക് ഇഷ്ടമല്ലാത്ത കലാസൃഷ്ടി ഇവിടെ വേണ്ട എന്ന കാഴ്ചപ്പാട് സാംസ്കാരിക ഫാസിസമാണ്. ഇന്ത്യയിലെ ജനാധിപത്യ പോരാട്ടത്തെക്കുറിച്ച് പറഞ്ഞാൽ എങ്ങനെയാണ് അത് ദേശവിരുദ്ധം ആവുക. മലയാള സിനിമാരംഗത്ത് കേട്ടുകേൾവിയില്ലാത്ത തരത്തിലാണ് സെൻസർ ബോർഡ് സിനിമയ്ക്ക് പ്രദർശനാനുമതി നിഷേധിക്കുന്നത് അവർ പറഞ്ഞു .
സിനിമയെടുക്കുന്നവരുടെ കുലവും ഗോത്രവും തെളിയിക്കുന്ന സർട്ടിഫിക്കറ്റ് കൂടി ഹാജരാക്കേണ്ടി വരുമോ എന്ന് സെൻസർബോർഡ് വ്യക്തമാക്കണമെന്നും അവർ പറഞ്ഞു .
പാഠം ഒന്ന് ഒരു വിലാപം, ദൈവനാമത്തിൽ,
റോഷൻ മാത്യു,സിദ്ദീഖ് അടക്കമുള്ളവരാണ് മറ്റ് അഭിനേതാക്കൾ .
ബിജിബാലാണ് സംഗീതവും , അളകപ്പനാണ് ഛായാഗ്രഹണവും നിർവ്വഹിക്കുന്നു. ഈ സിനിമ ഫെബ്രുവരിയിൽ തിയേറ്ററുകളിൽ എത്തും.

No comments: