പറഞ്ഞിട്ടും പറഞ്ഞിട്ടും തീരാതെ കഥകൾ ബാക്കിയാക്കി വിട പറഞ്ഞ ഗന്ധർവ്വനാണ് പി. പത്മരാജൻ.
മലയാള സാഹിത്യത്തിനും സിനിമക്കും പത്മരാജന്‍ നല്‍കിയ സംഭാവനകള്‍ അതുല്യമായ കയ്യൊപ്പായി ഇന്നും അവശേഷിക്കുകയാണ്.ചിരികളില്‍.. നോട്ടങ്ങളില്‍.. പറച്ചിലുകളില്‍.. എന്തിന് മൗനത്തില്‍ പോലും പല കോണുകളില്‍ നിന്ന് പലതായി ഗ്രഹിക്കാവുന്ന
വിശേഷങ്ങള്‍ക്കപ്പുറത്ത് തിരക്കഥ, സംവിധാനം, സാഹിത്യരചന എന്നിവയിലൂടെ മലയാളലോകത്തെ പകരംവെക്കാനില്ലാത്ത പേരായി മാറി പത്മരാജന്‍.കരുത്തുറ്റ രചനകളിലൂടെ സ്വയം അടയാളപ്പെടുത്തിയ പത്മരാജന്റെ ചലച്ചിത്രരംഗത്തെ സൂക്ഷ്മ ഇടപെടലുകള്‍ പത്മരാജന്‍ ശൈലിതന്നെ മലയാളസിനിമക്ക് സമ്മാനിച്ചു.ചിത്രത്തിന്റെ ആത്മാവറിഞ്ഞ് ഗാനങ്ങള്‍ ഉള്‍കൊള്ളിക്കുന്നതിലും പത്മരാജന്‍ പ്രത്യേകം മുദ്രപതിപ്പിച്ചു. പത്മരാജന്റെ തിരക്കഥ ആദ്യമായി സിനിമയാകുന്നത് ഭരതന്റെ സംവിധാനത്തിലൂടെയായിരുന്നു.
സംഗീതപ്രാധാന്യത്തോടെ ഒരുക്കിയ എക്കാലത്തെയും മഹത്തായ സൃഷ്ടിയായ ഞാന്‍ ഗന്ധര്‍വനായിരുന്നു പത്മരാജന്റെ അവസാനത്തെ ചലച്ചിത്രം.
മരണമില്ലാത്തവന്‍. അയാളുടെ അഭാവം ആളുകള്‍ക്ക് അനുഭവപ്പെടാത്ത വിധം തീവ്രമായി അയാളുടെ സൃഷ്ടികള്‍ നമ്മെ ഭരിക്കുന്നു.
പി. പത്മരാജന്റെ ഓർമ്മകൾക്ക് മുന്നിൽ സിനിമ പ്രേക്ഷക കൂട്ടായ്മയുടെ പ്രണാമം .....

No comments: