തിയേറ്ററുകള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ടുള്ള പ്രതിസന്ധി പരിഹരിക്കുന്നതിനായി മുഖ്യമന്ത്രി സിനിമ സംഘടനകളുമായി നാളെ
( ജനുവരി പതിനൊന്ന് തിങ്കൾ ) ചര്‍ച്ച നടത്തും.
തിയേറ്റര്‍ ഉടമകള്‍, നിര്‍മ്മാതാക്കള്‍, വിതരണക്കാര്‍, ഫിലിം ചേംബർ , സംഘടന പ്രതിനിധികള്‍ എന്നിവരാണ് മുഖ്യമന്ത്രി പിണറായി വിജയനുമായി ചര്‍ച്ച നടത്തുന്നത്. കൊവിഡ് പ്രതിസന്ധിക്ക് ശേഷം നിയന്ത്രണങ്ങളോടെയും ഉപാധികളോടെയും തിയേറ്ററുകള്‍ തുറക്കുന്നതിന് സംസ്ഥാനം അനുമതി നല്‍കിയിരുന്നു.
എന്നാല്‍ കേരളത്തിലെ തിയേറ്ററുകള്‍ ഉടന്‍ തുറക്കില്ലെന്ന് സിനിമാ സംഘടനയായ ഫിയോക് അടക്കം നിലപാട് എടുത്തിട്ടുണ്ട്.
വിനോദ നികുതി, വൈദ്യുതി ഫിക്സഡ് ചാര്‍ജ് എന്നിവയിലെ ഇളവുകള്‍ അടക്കമുള്ള തങ്ങളുടെ ആവശ്യങ്ങള്‍ സര്‍ക്കാര്‍ പരിഗണിക്കാതെ തിയേറ്റര്‍ തുറക്കില്ല എന്നതാണ് തീയേറ്റർ ഉടമകളുടെ നിലപാട് .
Subscribe to:
Post Comments
(
Atom
)

No comments: