പ്രശസ്ത സംഗീത സംവിധായകൻ എസ്. ബാലകൃഷ്ണൻ (69) അന്തരിച്ചു. ഒരു വർഷത്തോളമായി ക്യാൻസർ ബാധിച്ച് ചികിൽസയിലായിരുന്നു അദ്ദേഹം .ചെന്നെയിലെ വീട്ടിൽ വച്ചായിരുന്നു അന്ത്യം.
റാംജിറാവു സ്പിക്കിംഗ് ആണ് ആദ്യമായി സംഗീത സംവിധാനം ചെയ്തത്. ഇൻ ഹരിഹർ നഗർ, ഗോഡ് ഫാദർ , വിയറ്റ്നാം കോളനി, കിലുക്കാം പെട്ടി , നക്ഷത്ര കൂടാരം, എം.ജി. ആർ. നഗറിൽ , ഗൃഹപ്രവേശം , മിസ്റ്റർ ആൻഡ് മിസിസ് , ഇഷ്ടമാണ് നൂറ് വട്ടം, സ്നേഹ സാമ്രാജ്യം, വരവായ് , ആകാശത്തിലെ പറവകൾ , മായക്കാഴ്ച , മൊഹബത്ത് എന്നീ ചിത്രങ്ങൾക്ക് സംഗീതം നൽകിയത് അദ്ദേഹമായിരുന്നു.
Subscribe to:
Post Comments
(
Atom
)

No comments: