സിനിമ പ്രേക്ഷക കൂട്ടായ്മയുടെ നേതൃത്വത്തിൽ " ഓർമ്മപ്പൂക്കൾ 3 " സംഘടിപ്പിച്ചു.
സിനിമ പ്രേക്ഷക കൂട്ടായ്മയുടെ നേതൃത്വത്തിൽ " ഓർമ്മപ്പൂക്കൾ 3 " സംഘടിപ്പിച്ചു.
പത്തനംതിട്ട : ജില്ല രൂപികരണദിനമായ നവംബർ ഒന്നിന് സിനിമ പ്രേക്ഷക കൂട്ടായ്മയുടെ നേതൃത്വത്തിൽ സിനിമരംഗത്ത് നിന്ന് വിടവാങ്ങിയ ജില്ലയിൽ നിന്നുള്ള കലാകാരൻമാരെ അനുസ്മരി ക്കുന്ന " ഓർമ്മപ്പൂക്കൾ 3 " സംഘടിപ്പിച്ചു.
പത്തനംതിട്ട ട്രിനിറ്റി മൂവി മാക്സിന് മുന്നിൽ നടന്ന " ഓർമ്മപ്പൂക്കൾ 3 " ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് ദീനാമ്മ റോയ് ഉദ്ഘാടനം ചെയ്തു .സിനിമ പ്രേക്ഷക കൂട്ടായ്മ ജില്ല ചെയർമാൻ സലിം പി.ചാക്കോ ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു.
ജില്ലയുടെ പിതാവ് കെ.കെ. നായർക്ക് അനുസ്മരണം രേഖപ്പെടുത്തി കൊണ്ടാണ് " ഓർമ്മപ്പൂക്കൾ 3 " തുടങ്ങിയത് .
ബ്ലോക്ക് പഞ്ചായത്ത് അംഗം അഡ്വ. ജോൺസൺ വിളവിനാൽ ,ട്രിനിറ്റി മൂവി മാക്സ് എം.ഡി പി.എസ് രാജേന്ദ്രപ്രസാദ് , സുരേഷ് നന്ദൻ , അലക്സ് കെ. പോൾ , സുനിൽ മാമ്മൻ കൊട്ടുപ്പള്ളിൽ , അഡ്വ. ഷബീർ അഹമ്മദ് ,രജീല ആർ. രാജം , കലഞ്ഞൂർ ശിവകുമാർ , സന്തോഷ് ശ്രീരാഗം , സേതുനാഥ് മലയാലപ്പുഴ , പ്രൊഫ . വിവേക് ജേക്കബ് ഏബ്രഹാം , അജിത്ത് പി.ആർ ,ബാലനടൻ മാസ്റ്റർ കൃഷ്ണ , സജി പുരുഷോത്തമൻ , കെ.സി. വർഗ്ഗീസ് ,അനിൽ കുഴിപതാലിൽ , റെജി പ്ലാംന്തോട്ടത്തിൽ തുടങ്ങിയവർ അനുസ്മരണ പ്രസംഗങ്ങൾ നടത്തി .
പത്തനംതിട്ട ജില്ലയിൽ ജനിച്ച അടൂർ ഭാസി, എം.ജി. സോമൻ , പ്രതാപ ചന്ദ്രൻ , കവിയുർ രേണുക, അടൂർ ഭവാനി , അടൂർ പങ്കജം , ആറൻമുള പൊന്നമ്മ , തിലകൻ , ക്യാപ്റ്റൻ രാജു , അയിരൂർ സദാശിവൻ , കെ.ജി. ജോർജ്ജ്, ഗാന്ധിമതി ബാലൻ , കെ.കെ. ഹരിദാസ് , കോന്നിയൂർ ഭാസ് , പി. അയ്യനേത്ത് , ഓമല്ലൂർ ചെല്ലമ്മ , കവിയൂർ പൊന്നമ്മ , ഇ.കെ ശിവറാം , പന്തളം ത്രിലോക് സുരേന്ദ്രൻപിള്ള ,പുല്ലംപള്ളിൽ പി.വി. എബ്രഹാം , കെ.വി. കോശി , കവിയൂർ സി.കെ. രേവമ്മ , അടൂർ നരേന്ദ്രൻ , ഏ.വി ഗോപിനാഥ് , ഉണ്ണി ആറൻമുള , നിസാം റാവുത്തർ തുടങ്ങിയവരെയാണ് സ്മരിച്ചത്.

No comments: