ഓപ്പറേഷൻ തൂഫാനുമായി കൈകോർത്ത് ഡെയ്ഞ്ചറസ് വൈബ് സംസ്ഥാന വ്യാപക പ്രദർശനത്തിന്.




ഓപ്പറേഷൻ തൂഫാനുമായി കൈകോർത്ത് ഡെയ്ഞ്ചറസ് വൈബ് സംസ്ഥാന വ്യാപക പ്രദർശനത്തിന്.പൊതുജന താൽപര്യാർത്ഥം ഫൈസൽ ഹുസൈൻ കഥ എഴുതി സംവിധാനം ചെയ്ത   "ഡെയിഞ്ചറസ് വൈബ് " ആഭ്യന്തര വകുപ്പുമായി കൈകോർത്ത് സംസ്ഥാന വ്യാപക പ്രദർശനത്തിന്. "കട്ടപ്പാടത്തെ മാന്ത്രികൻ" എന്ന സിനിമയും നിരവധി അവാർഡുകൾ അടക്കം കരസ്ഥമാക്കിയ  ഡോക്യുമെൻ്ററികളും ഷോർട്ട് ഫിലിമുകളും തയ്യാറാക്കിയ ഫൈസൽ ഹുസൈന്റെ ഒന്നരവർഷം നീണ്ട പ്രയത്നത്തിനൊടു വിലാണ് "ഡെയ്ഞ്ചറസ് വൈബ്"  പ്രേക്ഷകർക്ക് മുന്നിൽ എത്തുന്നത്.


അപ്പുണ്ണി ശശിയും ജയരാജ് കോഴിക്കോടും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രം ഹിറ്റ് മീഡിയ ക്രിയേറ്റീവ് ഫാക്ടറിയുടെ ബാനറിലാണ് പ്രേക്ഷകർക്ക് മുന്നിൽ എത്തുന്നത്.


ലഹരി മാഫിയക്കെതിരെ പോലീസ് ഓഫീസർ സഹദേവൻ നടത്തുന്ന പോരാട്ടവും അതിനെ ചുറ്റിപ്പറ്റിയുള്ള സംഭവ വികാസങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം. സസ്പെൻസ് ത്രില്ലർ ഗണത്തിൽ പെടുത്താവുന്ന ചിത്രത്തിൽ സോഷ്യൽ മീഡിയയിലൂടെ ശ്രദ്ധേയരായ അൻഷി, അർഷദ്,ഹരിത്ത്, പാണാലി ജുനൈസ്, ഇന്ദിര,ഫൈജു,അശോകൻ വളയം,ഷംസു വെള്ളിപറമ്പ്,സലാം ലെൻസ് വ്യൂ,വിവേക്,മുരളി എന്നിവരാണ് ശ്രദ്ധേയ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. വയനാടും,കോഴിക്കോടുമായി ചിത്രീകരണം പൂർത്തിയാക്കിയ "ഡെയ്ഞ്ചറസ് വൈബിൽ"  നൂറിലധികം കലാകാരന്മാർ ഭാഗമാകുന്നുണ്ട്.


40 മിനിറ്റ് ദൈർഘ്യമുള്ള ചിത്രത്തിൻ്റെ പ്രദർശനം കോഴിക്കോട് എ.ആർ.സി കോർണേഷൻ തിയേറ്ററിൽ നിറഞ്ഞ സദസ്സിൽ നേരത്തെ നടന്നിരുന്നു.വരും ദിവസം തെരഞ്ഞെടുക്കപ്പെടുന്ന തിയേറ്ററുകളിൽ റിലീസ് ചെയ്യുന്നതി നോടൊപ്പം കേരള പൊതു വിദ്യാഭ്യാസ വകുപ്പിൻ്റെ സഹകരണത്തോടെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും കോളേജുകളിലും  സംസ്ഥാന വ്യാപകമായും  പ്രദർശനങ്ങൾ സംഘടിപ്പിക്കുന്നുണ്ട്. ചിത്രത്തിന് ക്യാമറ ചലിപ്പിച്ചിരിക്കുന്നത് പ്രബീഷ് ലിൻസിയാണ്.

 

നെവിൽ ജോർജ്ജിൻ്റെ വരികൾക്ക് സംഗീതവും പശ്ചാത്തല സംഗീതവും ഒരുക്കിയിരിക്കുന്നത് സിമ്പു സുകുമാരൻ ആണ്.ചിത്രത്തിൻ്റെ പ്രോജക്റ്റ് കോഡിനേറ്റർ സലാം ലെൻസ് വ്യൂ ആണ്.

No comments:

Powered by Blogger.