പ്രശസ്ത ചലച്ചിത്ര, നാടക , ടെലിവിഷൻ സീരിയൽ നടനും നാടക സംവിധായകനുമായ ഇ എ രാജേന്ദ്രന്‍ (71) അന്തരിച്ചു.
ആദരാഞ്ജലികൾ
പ്രശസ്ത ചലച്ചിത്ര, നാടക , ടെലിവിഷൻ സീരിയൽ നടനും നാടക സംവിധായകനുമായ ഇ എ രാജേന്ദ്രന്‍ (71) അന്തരിച്ചു.
കൊല്ലം പട്ടത്താനത്തെ വസതിയിലാ യിരുന്നു അന്ത്യം. ഏറെ കാലമായി അസുഖ ബാധിതനായിരുന്നു.
സംസ്‌കാരം നാളെ തൃശൂര്‍ തൃത്തല്ലൂരില്‍ നടക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു .
തൃശൂർ ജില്ലയിൽ തൃത്തല്ലൂരിലെ ഏങ്ങൂർ തറവാട്ടിൽ അയ്യപ്പന്റെയും സുമതിയു ടെയും മകനായി ജനനം. തൃത്തല്ലൂർ യു.പി സ്കൂളിലെ വിദ്യാഭ്യാസകാലത്ത് തന്നെ സ്കൂൾ സാഹിത്യസമാജവുമായി ബന്ധപ്പെട്ട നാടകാവതരണങ്ങളിൽ സജീവമായി പങ്കെടുത്തിരുന്നു. നാഷണൽ സ്കൂൾ ഓഫ് ഡ്രാമയിൽ നിന്ന് ഒന്നാം റാങ്കോടെയാണ് ബിരുദം പൂർത്തിയാക്കിയത്. തുടർന്ന് പുണെ ഫിലിം ഇൻസ്റ്റിറ്റ്യൂടിലും പഠിച്ചു .
പിന്നീട് നാട്ടിലെത്തിയ സന്ദർഭത്തിലാണ്. ഒ. മാധവന്റെയും വിജയകുമാരിയുടേയും മകളും നടനും എംഎൽഎയുമായ മുകേഷിന്റെ സഹോദരിയുമായ സന്ധ്യയെ രാജേന്ദ്രൻ പരിചയപ്പെടുന്ന തും തുടർന്ന് ഇരുവരും വിവാഹിതരാകു ന്നതും.
ഭാര്യാപിതാവായ ഒ. മാധവന്റെ ഉടമസ്ഥതയിലുള്ള കാളിദാസ കലാകേന്ദ്രം എന്ന നാടകസമിതിയുടെ പ്രവർത്തനങ്ങളിൽ പങ്കാളിയായി. നാടകകൃത്തായ ജോസ് ചിറമ്മലിന്റെ സഹായത്തോടെ ഒരു റഷ്യൻ നോവൽ രാജേന്ദ്രൻ നാടകമാക്കി.1987-ൽ ഏറ്റവും മികച്ച നാടകത്തിനുള്ള സംസ്ഥാന പുരസ്കാരം ഈ നാടകത്തിനായിരുന്നു.
പ്രണയവർണ്ണങ്ങൾ , കളിയാട്ടം, പട്ടാഭിഷേകം, നരസിംഹം, തച്ചിലേടത്ത് ചുണ്ടന്‍, മീശമാധവന്‍ തുടങ്ങി അറുപതിലേറെ സിനിമകളില്‍ ശ്രദ്ധേയമായ വേഷങ്ങളില്‍ അഭിനയിച്ചു. നാടക കലാകാരന്‍ എന്ന നിലയിൽ കനപ്പെട്ട സംഭാവനകൾ നൽകിയ അദ്ദേഹം കാരക്ടര്‍ റോളുകളിലും വില്ലന്‍ റോളുകളിലുമാണ് അരങ്ങിൽ ഏറെ തിളങ്ങിയത് .
സംസ്ഥാന ഹോർട്ടികൾച്ചർ കോർപറേഷൻ ചെയർമാനായും ഇദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്.
നടനും എം.എൽ.എയുമായ എം. മുകേഷിൻ്റെ സഹോദരി ഭർത്താവാണ് . മകന്‍ ദിവ്യദര്‍ശന്‍ അഭിനേതാവാണ്.

No comments: