ആഘോഷമായി " ആഘോഷം " മുന്നേറുന്നു. അഭിനയ മികവുമായി നരേൻ , വിജയരാഘവൻ , ജോണി ആൻ്റണി , ജയ്സ് ജോസ് , ബോബി കുര്യൻ .







Movie :
Aaghosham

Director: 
Amal K . Joby 


Genre : 
Campus  Movie 


Platform :  
Theatre .

Language : 
Malayalam 


Direction                     :      3.5 /  5

    Performance.              :   3.5   / 5

Cinematography        :       3.5    / 5

Script.                           :    4  / 5

Editing                          :    3.5   / 5

Music   & BGM           :     4   / 5 

Rating :                          :  22 / 30.


✍️
Saleem P. Chacko.
CpK DesK.


നവക്ഷേത്ര ക്യാമ്പസിൻ്റെ ആഘോഷത്തിമിർപ്പിൻ്റെ പശ്ചാത്തലത്തിൽ അമൽ കെ. ബേബി സംവിധാനം ചെയ്ത " ആഘോഷം  Life is all about Celebrations " തിയേറ്ററുകളിൽ എത്തി. 

നവനക്ഷത്ര ക്യാമ്പസിൻ്റെ പശ്ചാത്തത്തിലാണ് കഥയെങ്കിലും ലഹരിയെപ്പറ്റി ചുറ്റിപ്പറ്റി നടക്കുന്ന സംഭവങ്ങളാണ് സിനിമയുടെ പ്രമേയം .

നരേൻ,വിജയരാഘവൻ, അജു വർഗീസ്, ജയ്സ് ജോസ്, ജോണി ആൻ്റണി ,ബോബി കുര്യൻ,ഷാജു ശ്രീധർ,റോസ്മിൻ,രൺജി പണിക്കർ, നാസർ ലത്തീഫ് ,
ഡോ. റോണി ഡേവിഡ് രാജ്, ശ്രീകാന്ത് മുരളി ,ദിവ്യദർശൻ, മഗ്ബൂൽ സൽമാൻ,അജ്ഞലി ജോസ്, ഡോ. ലിസ്സി . കെ.ഫെർണാണ്ടസ്, റുഷിൻ ഷാജി, കൈലാഷ്, നിഖിൽ രൺജി പണിക്കർ, ജെൻസ് ജോസഫ്, ഡിനി ഡാനിയേൽ
തുടങ്ങിയവർ ഈ ചിത്രത്തിൽ അഭിനയിച്ചിരിക്കുന്നു . ധ്യാൻ ശ്രീനിവാസൻ അതിഥിതാരമാണ് .


അമൽ കെ. ജോബി തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന ഈ ചിത്രം സി.എൻ. ഗ്ലോബൽ മൂവി മേക്കേഴ്സാണു നിർമ്മിച്ചിരിക്കുന്നത്. ഡോ. ലിസ്സി.കെ ഫെർണാണ്ടസ്സ്, ഡോ. പ്രിൻസ് പ്രോസി. ആസ്ട്രിയാ, എന്നിവരും ടീമുമാണ് ഈ ചിത്രത്തിൻ്റെ നിർമ്മാതാക്കൾ.

കഥ - ഡോ. ലിസ്സി. കെ. ഫെർണാണ്ടസ്. സംഗീതം - സ്റ്റീഫൻ ദേവസ്സി, ഗൗതം വിൻസൻ്റ് ഛായാഗ്രഹണം - റോജോ തോമസ്, എഡിറ്റിംഗ്..ഡോൺ മാക്സ്.കലാസംവിധാനം രാജേഷ്.കെ. സൂര്യ.മേക്കപ്പ് - മാളൂസ് കെ.പി. കോസ്റ്റ്യും ഡിസൈൻ - ബബിഷ' കെ. രാജേന്ദ്രൻ:സ്റ്റിൽസ് - ജയ്സൻ ഫോട്ടോ ലാൻ്റ് ചീഫ്. അസ്സോസ്സിയേറ്റ് ഡയറക്ടർ - അമൽ ദേവ്. കെ. ആർ.പ്രൊജക്റ്റ് ഡിസൈനർ ടൈറ്റസ്  കെ. ജോൺ തുടങ്ങിയവരാണ് അണിയറ ശിൽപ്പികൾ .

ക്യാമ്പസിൻ്റെ ജീവിതത്തിലൂടെ കഥ പറയുന്ന ഈ സിനിമയിൽ ഇന്നത്തെ പുത്തൻതലമുറയിൽ വർദ്ധിച്ച് വരുന്ന ലഹരി ഉപയോഗത്തെക്കുറിച്ചും പറയുന്നു.കുടുംബസമേതം തിയേറ്ററിൽ ഇരുന്ന് ആസ്വദിക്കാൻ പറ്റിയ സിനിമയാണിത്.

ഈ സിനിമയിലെ കഥാപത്രങ്ങളായ കെ.ഡി.എഫ് നേതാവ് മാത്യൂ സ്റ്റീഫൻ ( വിജയ രാഘവൻ ), നരേൻ ( സൂരജ് ) , കോളേജ് മാനേജർ ഫാ. പയസ് പാറേക്കാടൻ 
 (ജയ്സ് ജോസ് ) , ബോബി കുര്യൻ ( കിംഗ്സ് റെന്നി ) , മോട്ടിവേഷൻ സ്പീക്കർ ജാക്സൺ ഡൊമനിക്ക് ( ജോണി ആൻ്റണി ) എന്നിവരുടെ അഭിനയം സിനിമയ്ക്ക് 
മാറ്റ് കൂട്ടി.



 

No comments:

Powered by Blogger.