" ദുഷാര വിജയൻ " കാട്ടാളനിൽ.
" ദുഷാര വിജയൻ " കാട്ടാളനിൽ.
തനതായ അഭിനയ ശൈലിയിലൂടെ. വ്യക്തിപ്രഭാവം നേടിയ പ്രശസ്ത മോളിവുഡ് നടി ദുസരാ വിജയൻ കാട്ടാളനിലൂടെ മലയാളത്തിലെത്തുന്നു സർപ്പട്ട പരമ്പരായി ,രായൻ, വെറ്റിയാൻ, വീരശൂര പരാക്രമി എന്നീ വൻ ചിത്രങ്ങളിലൂടെ ശ്രദ്ധേയയായ നടിയാണ് ദുഷാര വിജയൻ ക്യൂബ്സ് എൻ്റെർടൈൻ മെൻ്റ്സിൻ്റെ ബാനറിൽ ഷെരീഫ് മുഹമ്മദ് നിർമ്മിക്കുന്ന ഈ ചിത്രം പോൾ ജോർജ് സംവിധാനം ചെയ്യുന്നു.
മാർക്കോയുടെ വലിയ വിജയത്തിനു ശേഷം ക്യൂബ്സ് എൻ്റെർടൈൻമെൻ്റ്സ് നിർമ്മിക്കുന്ന ചിത്രമെന്ന നിലയിലും വലിയ ശ്രദ്ധയാകർഷിക്കപ്പെട്ട ചിത്രമാണ് കാട്ടാളൻ. വലിയ മുതൽമുടക്കിൽ ഉയർന്ന സാങ്കേതിക മികവിൽ ഫുൾ ആക്ഷൻ പാക്ക്ട് ചിത്രമായിട്ടാണ് ചിത്രത്തിൻ്റെ അവതരണം. ഒരു ചിത്രത്തെ എങ്ങനെ മനോഹരമാക്കാം എന്നതിൻ്റെ ഏറ്റവും വലിയ ഉദാഹരണ മായിരുന്നു മാർക്കോ. അത് കാട്ടാളനനിൽ എത്തുമ്പോൾ മാർക്കോക്കു മുകളിൽ നിൽക്കുന്ന ആക്‌ഷൻ ചിത്രമായിത്തന്നെ യാണ് കാട്ടാളനെ അവതരിപ്പിക്കുന്നത്.
ആർ.ഡി.എക്സ് , കൊണ്ടൽ,തുടങ്ങിയ വൻ ചിത്രങ്ങളിലൂടെ മികച്ച ആക്‌ഷൻ ഹീറോ ആയി മാറിയ ആൻ്റണി വർഗീസ് ( പെപ്പെ ) യാണ് കാട്ടാളനെ ഭദ്രമാക്കുന്നത്.ഹൈ വോൾട്ടേജ് കഥാപാത്രമാണ് പെപ്പെയുടേത്. ലോക പ്രശസ്ത ആക്ഷൻ കോറിയോഗ്രാഫ ർകെച്ച കെമ്പടിക്കയാണ് കാട്ടാളനിലെ ആക് ഷൻ കൈകാര്യം ചെയ്യുന്നത്.
ജഗദീഷ് സിദ്ദിഖ്, കബീർദുഹാൻ സിംഗ്, (മാർക്കോ ഫെയിം) ആൻസൺ പോൾ,. തുടങ്ങിയ വൻ താരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നു.ഇൻഡ്യൻ സ്ക്രീനിലെ മികച്ച സംഗീത സംവിധായകൻ അജനീഷ് ലോക നാഥനാണ് സംഗീത സംവിധായകൻ. സംഗീതത്തിനും, പശ്ചാത്തലസംഗീതത്തിനും സിനിമയിലുള്ള പ്രാധാന്യം ഇന്ന് ഏറെ വലുതാണ്. അതിൻ്റെ പ്രാധാന്യം അർഹിക്കുന്ന രീതിയിൽ ഉൾക്കൊണ്ടു കൊണ്ടാണ് അജനീഷ് ലോകനാഥ് എന്ന പ്രതിഭയുടെ സാന്നിദ്ധ്യം കാട്ടാളനിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്ഇവർക്കൊപ്പം മികച്ച സാങ്കേതികവിദഗ് ഒരുടെ സാന്നിദ്ധ്യവും ഈ ചിത്രത്തെ ഏറെ ആകർഷകമാക്കുന്നു.മലയാളം, തമിഴ്, കന്നഡ, തെലുങ്ക്. ഹിന്ദി എന്നിങ്ങനെ അഞ്ചു ഭാഷകളിലായിട്ടാണ് ഈ ചിത്രം പ്രദർശനത്തിനെത്തുക.
സംഭാഷണം - ഉണ്ണി. ആർ.ഛായാഗ്രഹണം - രണ ദേവ്.എഡിറ്റിംഗ് - ഷമീർ മുഹമ്മദ് കലാസംവിധാനം സുനിൽ ദാസ്,മേക്കപ്പ് റോണക്സ് സേവ്യർ.കോസ്റ്റ്യും ഡിസൈൻ ധന്യാ ബാലകൃഷ്ണൻ സ്റ്റിൽസ് - അമൽ സി. സദർ.ക്രിയേറ്റീവ് പ്രൊഡ്യൂസർ - ഡിപിൽദേവ്, എക്സിക്കുട്ടീവ് പ്രൊഡ്യൂസർ - ജുമാന ഷെരീഫ്.പ്രൊഡക്ഷൻ കൺട്രോളർ - ദീപക് പരമേശ്വരൻ. വാഴൂർ ജോസ്.

No comments: