കോമഡിയും ഭയവും നിറഞ്ഞ " നെല്ലിക്കാംപൊയിൽ നൈറ്റ് റൈഡേഴ്സ് " . മാത്യൂ തോമസിന് മറ്റൊരു മികച്ച ചിത്രം കൂടി.



Movie :

Nellikkampoyil Night Riders


Director: 

Noufal Abdullah.


Genre : 

Horror ,  Comedy, Fantasy.


Platform :  

Theatre .


Language : 

Malayalam 


Time :

125 Minutes 3 Seconds.


Direction                     :  3.5  / 5


Performance.             :   3.5   / 5


Cinematography        :   3.5  / 5


Script.                           :   3.5 / 5


Editing                          :    3  / 5


Music   & BGM           :      3  / 5 


Rating :                          :    20 /30.


✍️

Saleem P. Chacko.

CpK DesK.


നവാഗതനായ നൗഫൽ അബ്ദുള്ള എഡിറ്റിംഗും സംവിധാനവും നിർവ്വഹിച്ച ഹൊറർ കോമഡിചിത്രം"നെല്ലിക്കാംപൊയിൽ നൈറ്റ് റൈഡേഴ്സ് " തിയേറ്ററുകളിൽ എത്തി. 


മാത്യൂ തോമസ് , ശരത് സഭ , റോഷൻ ഷാനവാസ് , മെറിൻ ഫിലിപ്പ് , മീനാക്ഷി ഉണ്ണികൃഷ്ണൻ , റോണി ഡേവിഡ് രാജ് , അബു സലിം , നൗഷാദ് അലി സിനിൽ സൈനുദ്ദീൻ നസീർ സംക്രാന്തി തുടങ്ങിയവർ ഈ ചിത്രത്തിൽ അഭിനയിച്ചിരിക്കുന്നു .


നെല്ലിക്കാംപൊയിൽ ഗ്രാമത്തിൻ്റെ നിഗുഡത കണ്ടെത്താൻ ശ്യാമും കൂട്ടുകാരും നടത്തുന്ന ശ്രമങ്ങളാണ്സിനിമപറയുന്നത്.വിശ്വാസികൾ അല്ലാത്ത ഒരു കൂട്ടം മനുഷ്യരുടെ കഥ കൂടിയാണിത് . ആരംഭം  മുതൽ ആ ഒരു കാര്യത്തിൽ കൂടി രസകരമായ പല സംഭവങ്ങളും ഇതിലൂടെ പറഞ്ഞു പോകുന്നു. ഈ സഥലത്ത് പെട്ടെന്നൊരു ദിവസം ഒരു കുതിരകാലുള്ള ശക്തി ഉണ്ടാക്കുന്ന പ്രശ്നങ്ങളാണ് സിനിമയുടെ ഹൈലൈറ്റ് .


എ & എച്ച്.എസ് പ്രൊഡക്ഷൻസിന് വേണ്ടി അബ്ബാസ് തിരുനാവായ , സജിൻ അലി , ദിപൻ പട്ടേൽ തുടങ്ങിയവരാണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത് .സുനു എ.വി , ജ്യോതിഷ് എം എന്നിവർ രചനയും , അഭിലാഷ് ശങ്കർ ഛായാഗ്രഹണവും , നേഹനായർ , യാക്സാൻ ഗാരി പേരേര എന്നിവർ സംഗീതവും ഒരുക്കിയിരിക്കുന്നു.


ഹൊറർ കോമഡി എന്ന് കൃത്യമായി മനസിലാക്കി തരാൻ സിനിമക്കും സംവിധായകനും കഴിഞ്ഞിട്ടുണ്ട്. ഫാന്റസി ക്കൊപ്പം കോമഡിയും സസ്‍പെൻസും എല്ലാം കോർത്തിണക്കിയ സിനിമയാണിത് .

No comments:

Powered by Blogger.