ധനുഷിൻ്റെ അഭിനയ മികവും മികച്ച സംവിധാനവും " ഇഡ്ലി കടൈ " വ്യത്യസ്തയുള്ള കുടുംബചിത്രമായി മാറ്റുന്നു .



Movie :

Idly Kadai 


Director: 

Dhanush 


Genre : 

Family Drama 


Platform :  

Theatre .


Language : 

Tamil 


Time :

147 Minutes 43 Seconds.


Direction                     :  3 .5  / 5


Performance.             :   3.5   / 5


Cinematography        :    3   / 5


Script.                           :   3.5 / 5


Editing                          :    3  / 5


Music   & BGM           :      3  / 5 



Rating :                          :    19.5 /30.


✍️

Saleem P. Chacko.

CpK DesK.


വണ്ടർബാർ ഫിലിംസിൻ്റെ ബാനറിൽ ധനുഷ് രചനയും സംവിധാനവും സഹ നിർമ്മാണവും നിർവ്വഹിച്ചിരിക്കുന്ന ഒരു തമിഴ് ചിത്രമാണ്  " ഇഡ്ഡലി കടൈ " .


ധനുഷ് തന്നെ നായകനാകുന്ന ഈ ചിത്രത്തിൽ മുരുകനായി വേഷമിടുന്നു .നിത്യ മേനോൻ ( കായൽ ) , അരുൺ വിജയ് ( അശ്വിൻ ) , രാജ് കിരൺ ( ശിവനേശൻ ) , സത്യരാജ് ( വിഷ്ണു വരദൻ ) , ആർ. പാർത്ഥിപൻ ( ആർ. അറിവ് ) , ശാലിനി പാണ്ഡെ ( മീര ) , പി. സമുദ്രകനി ( മാരി സ്വാമി ) , ഗീത കൈലാസം ( മുരുകൻ്റെ അമ്മ ) ഇളവരശ് , വടിവുക്കരശി , ബ്രിജിഡ സാഗ , ഇന്ദുമതി മണികണ്ഡൻ തുടങ്ങിയവർ ഈ ചിത്രത്തിൽ അഭിനയിച്ചിരിക്കുന്നു .


കിരൺ കൗശിക് ഛായാഗ്രഹണവും , പ്രസന്ന ജി.കെ എഡിറ്റിംഗും , ജി.വി. പ്രകാശ്കുമാർ സംഗീതവും, ധനുഷ് , രാജു മുരുകൻ , അറിവ് , ഫാൽക്കൺ എന്നിവർ ഗാനരചനയും ഒരുക്കിയിരിക്കുന്നു. ധനുഷ് , ശ്വേത മോഹൻ , അറിവ് , ആൻ്റണി ദാസൻ , പുഷ്പവനം, കുപ്പു സ്വാമി , എ. ആർ. അമീൻ എന്നിവരാണ് ഗാനങ്ങൾ ആലപിച്ചിരിക്കുന്നത് . തേനി ജില്ലയിലാണ് ഈ ചിത്രം ചിത്രീകരിച്ചത്. റെഡ് ജയൻ്റ് സിനിമകളാണ് ചിത്രം വിതരണം ചെയ്തിരിക്കുന്നത്.


തമിഴ്നാട്ടിലെ ഒരു ഗ്രാമത്തിലെ ഒരു ഇഡ്ലി കടയും ഒരു കുടുംബത്തിന് ആ കടയോടുള്ള സെന്റിമെൻറ്സും ഒക്കെ ചേർന്നതാണ് ഈ സിനിമയുടെ പ്രമേയം. സെന്റിമെൻറ്സും പ്രണയവും ആക്ഷനും ഒക്കെ ചേർന്ന എല്ലാ തരം പ്രേക്ഷകർക്കും ഇഷ്ടപ്പെടുന്ന രീതിയിലാണ് ഇഡ്ലി കടൈ ധനുഷ് അണിയിച്ചൊരുക്കിയിരിക്കുന്നത്.






No comments:

Powered by Blogger.