ജോർജ്ജ് ഫിലിപ്പ് സ്പോർട്സ് ഫൗണ്ടേഷൻ മെമെൻ്റോയും പതിനായിരം രൂപയും വിതരണം ചെയ്തു .
ജോർജ്ജ് ഫിലിപ്പ് സ്പോർട്സ് ഫൗണ്ടേഷൻ മെമെൻ്റോയും പതിനായിരം രൂപയും വിതരണം ചെയ്തു .
പത്തനംതിട്ട :കൊടുമൺ ഇ.എം.എസ് സ്റ്റേഡിയത്തിൽ നടന്ന പത്തനംതിട്ട റവന്യൂ ജില്ല സ്കൂൾ കായിക മേളയിൽ ഏറ്റവും കൂടുതൽ പോയിൻ്റ് നേടിയ ഹൈസ്ക്കൂളിന് ജില്ലയുടെ കായിക പിതാവ് ജോർജ്ജ് ഫിലിപ്പിൻ്റെ പേരിൽ മെമെൻ്റോ നൽകി.
ജോർജ്ജ് ഫിലിപ്പ് സ്പോർട്സ് ഫൗണ്ടേഷൻ ജനറൽ സെക്രട്ടറി സലിം പി.ചാക്കോയിൽ നിന്ന് മെമെൻ്റേയും , ചെയർമാൻ കടമ്മനിട്ട കരുണാകരനിൽ നിന്ന് പതിനായിരം രൂപയും സ്വാഗത സംഘം ജനറൽ കൺവിനറും പത്തനംതിട്ട വിദ്യാഭ്യാസ ഉപഡയറക്ടറുമായ അനില ബി.ആർ ഏറ്റുവാങ്ങി .
റവന്യൂ ജില്ല സ്കൂൾ കായികമേള സെക്രട്ടറി അജിത്ത് എബ്രഹാം പി. ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. ജോർജ്ജ് ഫിലിപ്പ് സ്പോർട്സ് ഫൗണ്ടേഷൻ വൈസ് പ്രസിഡൻ്റുമാരായ എ.ഗോകുലേന്ദ്രൻ പി. സക്കീർ ശാന്തി , ജില്ല സ്കൂൾ സ്പോർട്സ് കോ- ഓർഡിനേറ്റർ മിനി കുമാരിയമ്മ , ട്രോഫി കമ്മറ്റി ചെയർമാൻ സജീവ് എ.കെ, പത്തനംതിട്ട മാർത്തോമ ഹയർ സെക്കണ്ടൻ്ററി സ്കൂൾ കായിക അദ്ധ്യാപകൻ ജോർജ്ജ് ബിനുരാജ് ,ബാലു ഭാസ്കർ തുടങ്ങിയവർ പ്രസംഗിച്ചു.
പത്തനംതിട്ട ജില്ല സ്പോർട്സ് കൗൺസിലി ൻ്റെ ആദ്യ സെക്രട്ടറി,പത്തനംതിട്ട ജില്ല വോളിബോൾ അസോസിയേഷൻ പ്രഥമ പ്രസിഡൻ്റ്,വോളിബോൾ നാഷണൽ റഫറി ,പത്തനംതിട്ട മാർത്തോമാ ഹൈസ്ക്കൂൾ ഹെഡ്മാസ്റ്റർ , മാർത്തോമ സഭ കോ- ഓപ്പറേറ്റ് മാനേജർ , പത്തനംതിട്ട വൈ.എം സി. എ പ്രസിഡൻ്റ് എന്നി നിലകളിൽ ജോർജ്ജ് ഫിലിപ്പ് പ്രവർത്തിച്ചിരുന്നു .

No comments: