വീണ്ടും അത്ഭുതമായി "വവ്വാൽ " .
വീണ്ടും അത്ഭുതമായി
"വവ്വാൽ "
""""""""""""
വവ്വാലിന്റെ മൂന്നാമത്തെ ബോഡിങ് അപ്‌ഡേഷൻ ആരാണെന്ന ആവേശ ചിന്തകൾക്കു വിരാമം നൽകികൊണ്ട്, അണിയറക്കാർ പുറത്തു വിട്ടിട്ടുള്ളത് അപ്രതീക്ഷിതമായ ആശ്ചര്യം തന്നെയാണ്. കാരണം, ഇത് മലയാള സിനിമയോ പാൻ ഇന്ത്യൻ സിനിമയോ എന്നാണു സംശയം ഉളവാക്കുന്നത്. ഇത് വരെയുള്ള അപ്ഡേഷനിൽ ഒന്നും തന്നെ മലയാളിയുടെ സാമിപ്യം ഇല്ലാത്തതു ശരിക്കും ആഴത്തിൽ ചിന്തിക്കേണ്ടിയിരിക്കുന്നൂ. കിന്റൽ ഇടിക്കുള്ള സാധ്യതകളാണ് പുറം കാഴ്ചയിലൂടെ ഇത് വരെ തെളിഞ്ഞു വരുന്നത്. ഈ ബിഗ് ബഡ്ജറ്റ് ചിത്രത്തെ എല്ലാവരും ഒരുപോലെ ആകാംഷയോടെ ഉറ്റുനോക്കുന്നതും അത് കൊണ്ടുതന്നെ.
മൂന്നാമത്തെ അപ്ഡേഷനായി വന്നിരിക്കുന്നത് തമിഴിലെ ഗംഭീരമായ കഥാപാത്രങ്ങൾ പലതും അനശ്വരമാക്കിയ മുത്തുക്കുമാറാണ്. സൂപ്പർ ഹിറ്റ് ചിത്രങ്ങളായ സരപ്പാട്ട പരമ്പര, മഹാൻ , പേട്ട, തലൈവൻ തലൈവി തുടങ്ങിയ സൂപ്പർ ഹിറ്റുകളിൽ പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്ത മുത്തുകുമാർ മലയാളികളുടെ മനസ്സിൽ തറച്ചു കയറാവുന്ന മാസ്സ് വേഷമാണ് കൈകാര്യം ചെയ്യുക എന്ന് അണിയറക്കാർ പറയുന്നൂ. അഭിമന്യു സിങ്ങും, മകരന്ദ് ദേശ് പാണ്ഡേയും, മുത്തുകുമാറും ഒരു സ്‌ക്രീനിൽ അതും മലയാളത്തിൽ വരുമ്പോൾ എന്താകും എന്ന് സിനിമാ ആസ്വാദകർക്ക് ഊഹിക്കാവുന്നതേ ഉള്ളൂ. അടുത്തതെന്താണെന്ന ആവേശത്തിൽ സോഷ്യൽ മീഡിയ കാത്തിരിക്കുന്നൂ.
ഷഹ്‌മോന്‍ ബി പറേലില്‍ സംവിധാനം ചെയ്യുന്ന 'വവ്വാല്‍' എന്ന ചിത്രത്തിൽ
മനോജ് എം ജെ ഛായാഗ്രഹണം നിർവ്വഹിക്കുന്നു.
ഓൺഡിമാൻഡ്‌സ് പ്രൊഡക്ഷൻസിന്റെ ബാനറിൽ നിർമ്മിക്കുന്ന രണ്ടാമത്തെ ചിത്രമായ 'വവ്വാലി'ൽ മറ്റു പ്രമുഖ താരങ്ങളും അഭിനയിക്കുന്നു.
സംഗീതം-ജോൺസൺ പീറ്റർ,എഡിറ്റർ-ഫാസിൽ പി ഷാമോൻ, പ്രൊഡക്ഷൻ ഡിസൈനർ-ജോസഫ് നെല്ലിക്കൽ, മേക്കപ്പ്-സന്തോഷ് വെൺപകൽ, വസ്ത്രാലങ്കാരം-ഭക്തൻ മങ്ങാട്,
സ്റ്റിൽസ്-രാഹുൽ തങ്കച്ചൻ,
പരസ്യകല-കോളിൻസ് ലിയോഫിൽ, ചീഫ് അസോസിയേറ്റ് ഡയറക്ടർ-ആഷിഖ് ദിൽജിത്ത്.
താരനിർണ്ണയം പൂർത്തിയാകുന്ന ഈ ചിത്രത്തിൻ്റെ ചിത്രീകരണം ഉടൻ ആരംഭിക്കും.
പി ആർ ഒ-എ എസ് ദിനേശ്.

No comments: