" Kantara : Chapter 1 " സിനിമയുടെ ട്രെയിലർ സെപ്റ്റംബർ 22ന് 12.45 pmന് പ്രഭാസ് ( തെലുങ്ക് ) , പ്രഥിരാജ് സുകുമാരൻ ( മലയാളം ) , ഋതിഖ് റോഷൻ ( ഹിന്ദി ),ശിവ കാർത്തികേയൻ ( തമിഴ് ) എന്നിവർ റിലീസ് ചെയ്യും.



" Kantara : Chapter 1 " സിനിമയുടെ ട്രെയിലർ സെപ്റ്റംബർ 22ന് 12.45 pmന്  പ്രഭാസ് ( തെലുങ്ക് ) , പ്രഥിരാജ് സുകുമാരൻ ( മലയാളം ) , ഋതിഖ് റോഷൻ ( ഹിന്ദി ),ശിവ കാർത്തികേയൻ ( തമിഴ് ) എന്നിവർ റിലീസ് ചെയ്യും.


" കാന്താര : അദ്ധ്യായം 1 " ഒക്ടോബർ രണ്ടിന് തിയേറ്ററുകളിൽ എത്തും .റിഷഭ് ഷെട്ടി രചനയും സംവിധാനവും നിർവ്വഹിച്ച് ഹോംബാലെ ഫിലിംസിൻ്റെ ബാനറിൽ വിജയ് കിരഗഡൂർ നിർമ്മിക്കുന്ന ആക്ഷൻ ത്രില്ലർ ചിത്രമാണിത് .


ആദ്യ സിനിമയിൽ അവതരിപ്പിച്ച പുരാണ പാരമ്പര്യത്തിൻ്റെയും പൂർവിക സംഘർഷ ത്തിൻ്റെ ഉത്ഭവത്തിലേക്ക് കടന്നിരുന്നു. കൊളോണിയൽ കാലഘട്ടത്തിന് മുൻപുള്ള തീരദേശ കർണ്ണാടകയിൽ നടക്കുന്ന ഈ ചിത്രം ഭൂത കോല ആചാരത്തിൻ്റെ പുരാതന വേരുകളും ദൈവിക ഭൂമി സംരക്ഷണത്തെ ചുറ്റിപ്പറ്റിയുള്ളപുരാണകഥകളുംപര്യവേഷണം ചെയ്യുന്നു. ആദ്യഭാഗം പോലെ പ്രാദേശിയ നാടോടികഥകൾ , ആത്മീയത , പ്രവർത്തനം എന്നിവ സംയോജിപ്പിച്ച് പ്രകൃതിയുമായും ദൈവികവുമായും മനുഷ്യൻ്റെ ബന്ധത്തിൻ്റെ കഥ തുടരും എന്നാണ് റിപ്പോർട്ടുകൾ നൽകുന്ന സൂചന.


ഋഷഭ് ഷെട്ടി , ജയറാം , രാകേഷ് പൂജാരി , രുഗ്മിണി വസന്ത് , ഗുൽഷൻ ദേവയ്യ തുടങ്ങിയവർ ഈ ചിത്രത്തിൽ വേഷമിടുന്നു. അമാനുഷിക ശക്തിയുള്ള ഒരു നാഗ സാധുവിൻ്റെ വേഷത്തിലാണ് ഋുഷഭ് ഷെട്ടി വേഷമിടുന്നത്. 


അരവിന്ദ് കശ്യപ് ഛായാഗ്രഹണവും , ബി.അജനീഷ് ലോക്നാഥ് സംഗീതം, പശ്ചാത്തലസംഗീതം ശബ്ദലേഖനവും ഒരുക്കുന്നു. ഐമാക്സ്, 4 DX , ഡി- ബോക്സ് ഫോർമാറ്റുകളിലാണ് ചിത്രം റിലീസ് ചെയ്യുന്നത് .എ . എ ഫിലിംസ് , പൃഥിരാജ് പ്രൊഡക്ഷൻസ് തുടങ്ങിയ പന്ത്രണ്ടോളം കമ്പനികളാണ് 125 കോടി മുതൽമുടക്കുള്ള ഈ ചിത്രം വിതരണം ചെയ്യുന്നത് .


സലിം പി. ചാക്കോ .

No comments:

Powered by Blogger.