പ്രശസ്ത നടൻ ക്യാപ്റ്റൻ രാജുവിൻ്റെ ഏഴാം ചരമവാർഷികം



 

പ്രശസ്ത നടൻ ക്യാപ്റ്റൻ രാജുവിൻ്റെ ഏഴാം ചരമവാർഷികം 


പത്തനംതിട്ട :നടനും സംവിധായകനുമായ ക്യാപ്റ്റൻ രാജുവിൻ്റെ ഏഴാം  ചരമവാർഷികം സിനിമ പ്രേക്ഷക കൂട്ടായ്മയുടെ നേതൃത്വ ത്തിൽ നടന്നു. ഓമല്ലൂർ - പുത്തൻപീടിക നോർത്ത് സെൻ്റ് മേരീസ് ഓർത്തഡോക്സ് പള്ളിയിലെ  കല്ലറയിൽ രാവിലെ  പുഷ്പാർച്ചന നടത്തി. 


സിനിമ പ്രേക്ഷക കൂട്ടായ്മ ക്യാപ്റ്റൻ രാജു പുരസ്കാര സമിതി സെക്രട്ടറി സലിം പി. ചാക്കോ , സിനിമ പ്രേക്ഷക കൂട്ടായ്മ ജില്ല കൺവീനർ  പി. സക്കീർ ശാന്തി , ജോയിൻ്റ് കൺവീനർ ബിജു ആർ. പിള്ള , ജോസഫ് വടശ്ശേരിക്കര തുടങ്ങിയവർ പങ്കെടുത്തു.

No comments:

Powered by Blogger.