ശ്രീജ ഓടാട്ടിന് കോന്നിയൂർ രാധാകൃഷ്ണൻ പുരസ്കാരം .
ശ്രീജ ഓടാട്ടിന് കോന്നിയൂർ രാധാകൃഷ്ണൻ പുരസ്കാരം .
പത്തനംതിട്ട : അദ്ധ്യാപക ശ്രേഷ്ഠനും പ്രമുഖ സാഹിത്യക്കാരനുമായ കോന്നിയൂർ രാധാകൃഷ്ണൻ്റെ പേരിൽ കോന്നിയൂർ രാധാകൃഷ്ണൻ സൗഹൃദവേദി ഏർപ്പെടുത്തിയ രണ്ടാമത് പുരസ്കാരം കുറ്റൂർ സർക്കാർ സ്കൂളിലെ മലയാളം അദ്ധ്യാപിക ശ്രീജ ഓടാട്ടിന് ഒക്ടോബർ 11 ശനിയാഴ്ച രാവിലെ 11 ന് പത്തനംതിട്ട ശാന്തി റസിഡൻസിൽ ചേരുന്ന ചടങ്ങിൽ വിതരണം ചെയ്യുമെന്ന് സെക്രട്ടറി സലിം പി. ചാക്കോ അറിയിച്ചു.
കവിതകൾ ,കഥകൾ ഏഴുതിയിട്ടുണ്ട്. പത്തനംതിട്ട റവന്യൂ ജില്ല ടി.ടി.സി കലോൽസവത്തിൽ കലാതിലകം ആയിരുന്നു . സ്കൂൾ കാലഘട്ടത്തിൽ മലപ്പുറം ജില്ലയിൽ നിന്നും കലാതിലക പ്പട്ടവും നേടിയിരുന്നു . " താളം " എന്ന തിരുവാതിര കൂട്ടായ്മയിലെ അംഗമാണ് . സോളോ ട്രാവലറുമാണ് .

No comments: