ആൻ്റണി വർഗീസ് നായകനാകുന്ന " കാട്ടാളൻ " തായ്ലൻ്റിൽ തുടങ്ങി . നിർമ്മാണം : ക്യൂബ്സ് എന്റർടൈൻമെന്റ്‍സിന്റെ ബാനറിൽ ഷെരീഫ് മുഹമ്മദ്.


 


മലയാള സിനിമയെ ഇന്ത്യൻ സിനിമയുടെ അത്ഭുതമാക്കിയ മാർക്കോയുടെ വമ്പൻ വിജയത്തിനു ശേഷം ക്യൂബ്സ് എന്റർടൈൻമെന്റ്‍സിന്റെ ബാനറിൽ ഷെരീഫ് മുഹമ്മദ് നിർമ്മിച്ച് നവാഗതനായ പോൾ വർഗീസ് സംവിധാനം ചെയ്യുന്ന കാട്ടാളന്റെ ഷൂട്ടിംഗ് തായ്‌ലന്റിൽ ആരംഭിച്ചു.


പെപ്പെയുടെ സിനിമ ജീവിതത്തിലെ ഏറ്റവും വലിയ സിനിമയായ കാട്ടാളനിൽ ആന്റണി വർഗീസ് എന്ന യഥാർത്ഥ പേര് തന്നെയാണ് കഥാപാത്രത്തിൻ്റെ പേരും. മാർക്കോയിൽ രവി ബ്രസൂർ എന്ന മാന്ത്രിക സംഗീത സംവിധായകനെ അവതരിപ്പിച്ച ക്യൂബ്സ് എന്റർടൈൻമെന്റ്‍ ഇക്കുറി പ്രശസ്‍ത കന്നഡ സംഗീത സംവിധായകനായ അജനീഷ് ലോക്‍നാഥിനെയാണ് അവതരിപ്പിക്കുന്നത്. കാന്താര ചാപ്റ്റർ 2വിനു ശേഷം അജനീഷ് സംഗീതമൊരുക്കുന്ന ചിത്രമെന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. ലോകമെമ്പാടും തരംഗമായി മാറിയ കാന്താരയിലെ സംഗീതം വലിയ ജനശ്രദ്ധ നേടുകയുണ്ടായി. 'പൊന്നിയൻ സെൽവൻ ഒന്നാം ഭാഗം, ബാഹുബലി - 2, കൺ ക്ലൂഷൻ, ജവാൻ ബാഗി - 2, ഓങ്ബാക്ക് 2 ,തുടങ്ങിയ വമ്പൻ ചിത്രങ്ങൾക്കു ആക്ഷൻ ഒരുക്കിയ ആക്ഷൻകോറിയോഗ്രാഫർലോകപ്രശസ്തനായ കൊച്ച കെംബഡി കെ ഈ ചിത്രത്തിൻ്റെ ആക്ഷൻ കൈകാര്യം ചെയ്യുന്നുവെന്നത് ഏറെ ശ്രദ്ധേയമായ കാര്യമാണ്. ചിത്രത്തിൽ ആക്ഷൻ സന്തോഷും കൂടെ കൊച്ച കെംബഡിയ്ക്കൊപ്പം ഒന്നിക്കുമ്പോൾ ഒരു ആക്ഷൻ വിസ്മയം തന്നെ പ്രതീക്ഷിക്കാം.


മാർക്കോ പോലെ തന്നെ പൂർണ്ണമായും ആക്ഷൻ ത്രില്ലർ ജോണറിലാണ് കാട്ടാളൻ്റെ അവതരണം. കേരളത്തിൽ വലിയ തരംഗമായി മാറിയ വ്ളോഗറും സിംഗറുമായ ഹനാൻഷാ റാപ്പർ ബേബി ജീൻ, എന്നിവരും മലയാളത്തിൽ നിന്നും ജഗദീഷ്, സിദ്ധിഖ്, ലോക സിനിമയിലൂടെ പ്രേക്ഷകർക്ക് സുപരിചിതനായ ഷിബിൻ എസ് രാഖവ് തുടങ്ങി പ്രമുഖ താരങ്ങളും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. 

No comments:

Powered by Blogger.