ആക്ഷനും പ്രണയവും സൗഹൃദവും എല്ലാം ചേർന്ന " ബൾട്ടി " അടിയുടെ പൂരം തീർക്കുന്നു.
Movie :
BALTI
Director:
Unni Sivalingam.
Genre :
Sports Action Thriller.
Platform :
Theatre .
Language :
Malayalam
Time :
154 Minutes 2 Seconds.
Direction : 3 / 5
Performance. : 3 / 5
Cinematography : 3 / 5
Script. : 2.5 / 5
Editing. : 3 / 5
Music & BGM : 3 / 5
Rating : : 17.5 /30.
✍️
Saleem P. Chacko.
CpK DesK.
നവാഗതനായ ഉണ്ണി ശിവലിംഗം രചനയും സംവിധാനവും നിർവ്വഹിച്ചിരിക്കുന്ന സ്പോട്സ് ആക്ഷൻ ചിത്രമാണ് " ബൾട്ടി " . കബഡി കളിക്കാരെ ചുറ്റിപ്പറ്റിയുള്ള ചിത്രമാണിത് .
ഷെയിൻ നിഗം ( ബൾട്ടി ഉദയൻ ) , ശാന്തനു ഭാഗ്യരാജ് ( കുമാർ ) , അൽഫോൺസ് പുത്രൻ ( സോഡ ബാബു ) , സെൽവരാഘവൻ ( ഭൈരവൻ ) , ശിവ ഹരിഹരൻ ( രമേശ് ) പ്രീതി അസ്രാണി ( )
എന്നിവർ പ്രധാന കഥാപത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു.
അലക്സ് ജെ. പുളിക്കൽ ഛായാഗ്രഹണവും ശിവകുമാർ വി. പണിക്കർ എഡിറ്റിംഗും , സായ് അഭ്യാങ്കർ സംഗീതവും ഒരുക്കിയി രിക്കുന്നു. എസ്. ടി.കെ ഫ്രെയിംസും ബിനു ജോർജ്ജ് അലക്സാക്കൂർ പ്രൊഡയിൻസും ചേർന്നാണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത് . ഷെയിൻ നിഗത്തിൻ്റെ ഇരുപത്തിയഞ്ചാമത് ചിത്രമാണിത് .കോയബത്തൂർ പാലക്കാട് , പെളളാച്ചി എന്നിവിടങ്ങളിലായിരുന്നു ചിത്രീകരണം .
ഷെയിൻ നിഗം നായകനാകുന്ന ഈ സിനിമ പാലക്കാട് അതിർത്തിയിലെ വേലപാളയം എന്ന കബഡി കളിക്കാരായ നാല് സുഹൃത്തുക്കളുടെ കഥ പറയുന്നു.ആക്ഷനും പ്രണയവും സൗഹൃദവും ചതിയും വഞ്ചനയും സംഘർഷവും പ്രതികാരവുമൊക്കെ ചേർത്തുവെയ്ക്കുന്ന ചിത്രമാണിത് .കബഡി കോർട്ടിലും പുറത്തും മിന്നൽ വേഗങ്ങളുമായി എതിരാളികളെ നിലംപരിശാക്കുന്ന ക്ലബ്ബിലെ റൈഡേഴ്സിലെ വീറും വാശിയുമുള്ള ചെറുപ്പക്കാരുടെ ചങ്കുറപ്പിന്‍റെ കഥയാണ് ചിത്രം പറയുന്നത്.
ഇതുവരെ കാണാത്ത വേഷപ്പകർച്ചയിൽ നായക വേഷത്തിൽ ഷെയിൻ നിഗം എത്തിയിരിക്കുന്നു. സോഡ ബാബുവായാണ് സംവിധായകൻ അൽഫോൺസ് പുത്രൻ എത്തുന്നത്. അസാധ്യ മെയ്‍വഴക്കവുമായി പഞ്ചമി റൈഡേഴ്സിന്‍റെ കുമാർ എന്ന കഥാപാത്രമായി തമിഴ് താരം ശന്തനു ഭാഗ്യരാജും അഭിനയിക്കുന്നു. ഭൈരവനായി എത്തുന്നത് തമിഴിലെ ശ്രദ്ധേയ സംവിധായ കനും തിരക്കഥാകൃത്തും നടനുമായ സെൽവരാഘവനാണ്. പൂർണ്ണിമ ഇന്ദ്രജിത്ത് സിനിമയുടെ മറ്റൊരു ഘടകം .
ആക്ഷൻ ചിത്രങ്ങൾ ഇഷ്ടപ്പെടുന്നവർക്ക് ഈ ചിത്രം ഇഷ്ടപ്പെടും.തമിഴ്, മലയാളം ഭാഷകളാണ് ഈ ചിത്രത്തിൽ ഉപയോഗിച്ചിരിക്കുന്നത്.

No comments: