പാലാ യുവസാഹിത്യവേദി യുടെ 2025 ലെ സാഹിത്യ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മധുപാൽ, ശൈലൻ, ഡോ: വിനീതാ വിജയൻ എന്നിവരാണ് പുരസ്‌ക്കാര ജേതാക്കള്‍. 25000 രൂപയും ഫലകവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്കാരങ്ങൾ. എ.എസ്.ചന്ദ്രമോഹനന്‍ പ്രത്യേക ജൂറി പുരസ്ക്കാരവും നേടി.

മധുപാലിൻ്റെ 'ഇരുകരകള്‍ക്കിടയില്‍ ഒരു ബുദ്ധന്‍' എന്ന കഥാ സമാഹാരം വൈക്കം മുഹമ്മദ് ബഷീർ പുരസ്കാരത്തിനും, ശൈലൻ്റെ `രാഷ്ട്രമീമാംസ' എന്ന കവിതാസമാഹാരം പാലാ നാരായണൻ നായർ പുരസ്കാരത്തിനും , ഡോ: വിനീതാ വിജയൻ്റെ ''മലയാളം : പുതുകാലം " എന്ന കൃതി ജോസഫ് മുണ്ടശ്ശേരി പുരസ്കാരത്തിനുമാണ് അർഹമായത്.
ലളിതാംബിക അന്തർജ്ജനം പ്രത്യേക ജൂറി പുരസ്കാരത്തിന് എ .എസ് ചന്ദ്രമോഹനൻ്റെ 'ഹൃദയഗാഥ 'എന്ന കവിതാസമാഹാരം അർഹമായി .
ഡോ: കെ.ബി. ശെൽവമണി, വി.ആർ സുധീഷ്, ഡോ: ആശാ നജീബ് എന്നിവരടങ്ങുന്ന വിദഗ്ദ്ധസമിതിയാണ് പുരസ്കാരനിർണ്ണയം നടത്തിയത് . പുരസ്കാരങ്ങൾ സെപ്തംബർ പതിമൂന്നിന് പാലായിൽ വച്ച് നടക്കുന്ന ചടങ്ങിൽ സഹകരണ-രജിസ്ട്രേഷൻ വകുപ്പുമന്ത്രി ശ്രീ വി. എൻ .വാസവൻ ജേതാക്കൾക്ക് സമ്മാനിക്കും.
പാലാ യുവസാഹിത്യവേദിക്ക് വേണ്ടി ചെയർമാൻ ലാലിച്ചൻ ഫ്രാൻസിസ് മുറിഞ്ഞനാൽ, പ്രസിഡൻ്റ്അക്ഷയ് വേണു താഴത്തേ കുടിയിൽ.

No comments: